നാളെയ്‌ക്ക് വേണ്ടി കരുതി വെക്കാനായി താത്പര്യപ്പെടുന്നവരാകും മിക്കവരും. അതിനായി പലരും നിക്ഷേപ പദ്ധതികളിലും എല്‍ഐസി പോലുള്ളവയില്‍ ചേരാറുണ്ട്. അത്തരത്തില്‍ നിക്ഷേപത്തിനും പറ്റിയ മികച്ച മാര്‍ഗമാണ് പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകള്‍. നിക്ഷേപത്തിന് പുറമേ സമ്പാദ്യവും ഈ സ്‌കീമുകള്‍ നല്‍കുന്നു. അത്തരത്തില്‍ ഏറെ പ്രചാരത്തിലുള്ള സ്‌കീമാണ് പോസ്റ്റ് ഓഫീസിന്റെ പ്രതിമാസ വരുമാന പദ്ധതി. ഒറ്റ തവണ നിക്ഷേപിച്ചാല്‍ പ്രതിമാസം 9,000 രൂപയാണ് സ്ഥിര വരുമാനമായി ലഭിക്കുക. ബാങ്കുകളേക്കാള്‍ കൂടുതല്‍ പലിശയും സുരക്ഷയും ഈ പദ്ധതി നല്‍കുന്നു. അഞ്ച് വര്‍ഷത്തേക്കാണ് പദ്ധതിയില്‍ പണം ലഭിക്കുക.
ഒറ്റ അക്കൗണ്ട് വഴിയാണെങ്കില്‍ പോസ്റ്റ് ഓഫീസ് പ്രതിമാസ സേവിംഗ്‌സ് സ്‌കീമില്‍ കുറഞ്ഞത് 1,000 രൂപയും പരാമവധി 9 ലക്ഷം രൂപ വരെയും നിക്ഷേപിക്കാവുന്നതാണ്. ജോയിന്റ് അക്കൗണ്ടിലൂടെയാണ് പണം നിക്ഷേപിക്കുന്നതെങ്കില്‍ 15 ലക്ഷം രൂപയാണ് നിക്ഷേപ പരിധി. പരമാവധി മൂന്ന് പേര്‍ക്കാണ് നിക്ഷേപിക്കാൻ സാധിക്കുക. ഈ സേവിംഗ്‌സ് സ്‌കീമില്‍ നിലവില്‍ 7.4 ശതമാനം വാര്‍ഷിക പലിശയാണ് ലഭിക്കുന്നത്.
നിക്ഷേപത്തിന് ലഭിക്കുന്ന ഈ വാര്‍ഷിക പലിശ 12 മാസത്തേക്ക് വിതരണം ചെയ്യുകയും അതിന് ശേഷം എല്ലാ മാസവും ഈ തുക ലഭിക്കുകയും ചെയ്യുന്നു. പണം പിൻവലിച്ചില്ലെങ്കില്‍ ഈ തുക പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍ നിലനില്‍ക്കും. ഈ പണം നിക്ഷേപ തുകയ്‌ക്കൊപ്പം ചേര്‍ക്കുന്നതിലൂടെ കൂടുതല്‍ പലിശ ലഭിക്കുകയും ചെയ്യും. എല്ലാ മാസവും 9,000 രൂപയില്‍ കൂടുതല്‍ സ്ഥിരവരുമാനം വേണമെന്നുണ്ടെങ്കില്‍ ഇതിനായി ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങാവുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.