പൂതാടി മഹാക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ച ; പ്രതികളെ പോലീസിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

വയനാട്: പൂതാടി മഹാക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ച ചെയ്ത കേസിലെ പ്രതികളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി പോലീസിന് കൈമാറി. പതിവ് പരിശോധനയ്ക്കിടെ കാരാപ്പഴു പദ്ധതി പ്രദേശത്ത് രണ്ടുപേരെ സംശയാസ്പദമായി കണ്ടു. ലഹരി കൈവശം വെച്ചവരെന്നായിരുന്നു സംശയം. വിശദമായി ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ ഇവർ ഓടിപ്പോകാൻ ശ്രമിച്ചു. രണ്ടു പേരെയും എക്സൈസ് പിന്നാലെ ഓടി പിടികൂടി. അപ്പോഴാണ് ഭണ്ഡാരം കവർച്ച ചെയ്തവരാണ് പ്രതികളെന്ന് മനസ്സിലായത്. മീനങ്ങാടി സ്വദേശികളായ സരുൺ, സനിൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ കേണിച്ചിറ പോലീസിന് കൈമാറി. ഇവരുടെ പക്കൽ നിന്നും ഭണ്ഡാരം കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച ആയുധങ്ങളും എക്സൈസ് തന്നെ കണ്ടെടുത്തു. മോഷണത്തിന് പ്രതികൾ ഉപയോഗിച്ച വാഹനം മറ്റൊരിടത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...