Friday, July 4, 2025 9:09 am

ജസ്റ്റ് പേ യില്‍ സുരക്ഷാ വീഴ്ച; ആമസോണ്‍ , സ്വിഗ്ഗി ഉള്‍പ്പടെ വിവിധ സേവനങ്ങളിലെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇകൊമേഴ്സ് വെബ്സൈറ്റായ ആമസോണിന്‍റെയും ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വിഗ്ഗിയുടെയും ഉൾപ്പടെ വിവിധ കമ്പനികൾക്ക് പണമിടപാട് സേവനം നൽകുന്ന ജസ്റ്റ് പേ (Justpay) സേവനത്തിൽ സുരക്ഷാ വീഴ്ച. 3.5 കോടിയാളുകളുടെ കാർഡ് വിവരങ്ങളും വ്യക്തി വിവരങ്ങളും ചോർന്നു. 2020 ഓഗസ്റ്റിലാണ് വിവരച്ചോർച്ചയുണ്ടായത്.

ഡാർക്ക് വെബ്ബിൽ വിൽപനയ്ക്ക് വെച്ച ചില ഡാറ്റ സാമ്പിളുകൾ ഇന്റർനെറ്റ് സുരക്ഷാ ഗവേഷകനായ രാജ്ശേഖർ രാജാഹരിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ വീഴ്ചയുണ്ടായ വിവരം ജസ്റ്റ് പേ വെളിപ്പെടുത്തിയത്. 2020 ഓഗസ്റ്റ് 18 നാണ് തങ്ങളുടെ ഡാറ്റാ സ്റ്റോറുകളിൽ ഒന്നിൽ അനധികൃത ഇടപെടൽ ശ്രദ്ധയിൽ പെട്ടതെന്ന് ജസ്റ്റ് പേ പറഞ്ഞു. ഒരു പഴയ ആമസോൺ വെബ് സർവീസ് (എഡബ്ല്യുഎസ്) ആക്സസ് കീ ദുരുപയോഗം ചെയ്യുകയായിരുന്നു. ഈ സെർവർ ഇപ്പോൾ പ്രവർത്തനരഹിതമാക്കിയെന്ന് ജസ്റ്റ് പേയെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.

3.5 കോടിയാളുകളുടെ മാസ്ക് ചെയ്ത കാർഡ് ഡാറ്റയും കാർഡ് ഫിംഗർപ്രിന്റുമാണ് ചോർന്നത്. ഇവ വെബ്സൈറ്റിൽ പ്രദർശിപ്പിക്കുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. ഇത് ഉപയോഗിച്ച് പണമിടപാടുകൾ സാധ്യമാവില്ല. ജസ്റ്റ് പേ പറയുന്നു. എന്നാൽ പത്ത് കോടി പേരുടെ ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നീ വിവരങ്ങൾ ചോർന്നിട്ടുണ്ട്.

അതേസമയം തങ്ങളുടെ സുരക്ഷിത ഡാറ്റാ സ്റ്റോറിലേക്ക് പ്രവേശിക്കാനായിട്ടില്ലെന്നും. അതുകൊണ്ട് തന്നെ ഉപയോക്താക്കൾ യാതൊരു വിധ ഭീഷണിയും നേരിടുന്നില്ലെന്നും ജസ്റ്റ് പേ പറയുന്നു. കച്ചവടക്കാരെ ഈ വിവരം അറിയിക്കുന്നതിനാണ് പ്രാധാന്യം നൽകിയത്. അതിന്റെ ഭാഗമായി അവർക്കെല്ലാം പുതിയ എപിഐ കീ (API Key) നൽകിയിരുന്നുവെന്നും കമ്പനി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

10 ഗ്രാം കഞ്ചാവുമായി യുവാവിനെ അടൂര്‍ പോലീസ് പിടികൂടി

0
അടൂര്‍ : കരിക്കിനേത്ത് സില്‍ക്‌സ് വസ്ത്രശാലയുടെ അടുത്തുവെച്ച് 10 ഗ്രാം...

ഫേസ്ബുക്ക് പരിചയം ; അവിവാഹിതയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി

0
തിരുവല്ല : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചശേഷം അവിവാഹിതയെ (40)ലോഡ്ജുകളിലെത്തിച്ച്...

ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു

0
ആലപ്പുഴ : ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ...

രക്ഷാപ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കിൽ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന് ഭർത്താവ് വിശ്രുതൻ

0
കോട്ടയം : നേരത്തെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന്...