കൊച്ചി: രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ.യുഡിഎഫ് ക്ഷണിച്ചാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും, നിയമസഭയിലെത്തിയാല്‍ കുറേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് ഈ തീരുമാനമെന്നും ജസ്റ്റിസ് കെമാല്‍ പാഷ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. എല്‍ഡിഎഫിന് തന്നോട് താല്‍പര്യമില്ല, ബിജെപിയോടു തനിക്കും താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാനാണ് താല്‍പര്യം. എംഎല്‍എ ആയാല്‍ തനിക്ക് ശമ്പളം വേണ്ടന്നും അദ്ദേഹം പറഞ്ഞു. വൈറ്റില മേല്‍പ്പാല ഉദ്ഘാടനത്തിന് മുന്‍പ് തുറന്നുകൊടുത്ത സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജ. കെമാല്‍ പാഷ നടത്തിയ പരാര്‍മശം വിവാദമായിരുന്നു. ആരുടെയും തറവാട്ടിലെ തേങ്ങാവെട്ടിയല്ല പാലം ഉണ്ടാക്കിയതെന്നും, ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം