പത്തനംതിട്ട : ജസ്റ്റീസ് ഫാത്തിമ ബീവിയുടെ വിയോഗത്തിൽ കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജിയും ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണനും അനുശോചനം രേഖപ്പെടുത്തി. സ്ത്രീ മുന്നേറ്റത്തിന്റെ അവിസ്മരണീയ മാതൃകയായ ജസ്റ്റീസ് ഫാത്തിമ നിയമ സംവിധാനത്തിന്റെ പ്രകാശഗോപുരമായിരുന്നു എന്ന് കെ.പി.ജി.ഡി. പറഞ്ഞു. രസതന്ത്ര പഠനത്തിൽ നിന്ന് നിയമ മേഖലക്ക് പുതിയ രസതന്ത്ര കൂട്ട് ഒരുക്കിയ ജസ്റ്റീസ് ബീവി വ്യതസ്തയായ ഒരു നിയമജ്ഞ ആയിരുന്നു. കോമൺ വെൽത്ത് രാജ്യങ്ങളിലെ ആദ്യ സുപ്രീം കോടതി ജഡ്ജിയും, ആദ്യ മലയാളി വനിത ജഡ്ജിയുമായ ഫാത്തിമ ബീവി മുസ്ലീം സമുദായത്തിൽ നിന്നുള്ള സുപ്രീം കോടതിയിലേയും കേരള ഹൈക്കോടതിയിലേയും ആദ്യ വനിത ജഡ്ജിയും ആയിരുന്നു. ഇന്ത്യൻ നിയമ സംവിധാനത്തിലെ പുരുഷാധിപത്യത്തിന് വെല്ലുവിളി ഉയർത്തി സ്ത്രീ മുന്നേറ്റത്തിന് പുതിയ പാത തുറക്കാൻ കഴിഞ്ഞ ധീരവനിതയായിരുന്നു അവർ. ബി.എൽ. പരീക്ഷയിൽ ആദ്യ ഒന്നാം റാങ്ക് നേടി. ലോ കോളേജിൽ എല്ലാ വിഷയത്തിനും മുഴുവൻ മാർക്ക് വാങ്ങിയ ആദ്യ വിദ്യാർഥി ആയി. പ്രഥമ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി. ഒരു ഡസനിലധികം ഒന്നാം സ്ഥാനങ്ങൾ നേടി റിക്കാർഡ് സ്ഥാപിച്ച പത്തനംതിട്ടകാരിയായ ജസ്റ്റീസ് ഫാത്തിമ ബീവി എല്ലാ മലയാളികളുടേയും അഭിമാനവും ആവേശവുമാണ്. വളരെ പരിമിതമായ പഴയസാഹചര്യങ്ങളോട് പോരാടി ഫാത്തിമ ബീവി നേടിയ ബഹുമതികളുടെ രസതന്ത്രം ആധുനിക ലോകത്തെ വനിതകൾ ഒരു വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും,കെ.പി.ജി.ഡി.അനുസ്മരിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033