പത്തനംതിട്ട: ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ നീതിന്യായ രംഗത്തെ മഹാപ്രതിഭയാണെന്ന് കേരള ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. ന്യായാധിപന്മാർ ദൈവത്തിനു തുല്യമാണ് എന്നതിന് ഉദാഹരണമാണ് ജസ്റ്റിസിന്റെ പ്രവർത്തനം. ടി. എൻ ശേഷൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം എന്താണെന്ന് കാട്ടിക്കൊടുത്തത് പോലെ ന്യായാധിപന്മാർ എങ്ങനെയായിരിക്കണമെന്ന് പൊതുജനങ്ങൾക്ക് ഉദാഹരണമാണ് ഹരിഹരൻ നായർ എന്നും മന്ത്രി വ്യക്തമാക്കി. കേരള ജന വേദി സംസ്ഥാന രക്ഷാധികാരി ജസ്റ്റിസ് എം.ആർ ഹരിഹരൻ നായരുടെ ശതാഭിഷേകവും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച 8 പ്രതിഭകൾക്കുള്ള കേരള ജന വേദി കാരുണ്യ പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളജനവേദി സംസ്ഥാന പ്രസിഡണ്ട് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. ശതാഭിഷേകം ആചരിക്കുന്ന ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർക്ക് മന്ത്രി കേരള ജനവേദിയുടെ ഉപഹാരം സമ്മാനിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാധു ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, പത്തനംതിട്ട നഗരസഭാ മുൻ, വൈസ് ചെയർമാൻ പി. കെ. ജേക്കബ്, അലങ്കാർ അഷറഫ്, പത്തനംതിട്ട പ്രതിഭാ കോളേജ് അഡ്മിനിസ്ട്രേറ്റർ കെ. ആർ.അശോക് കുമാർ, ജോർജ് വർഗീസ് തെങ്ങും തറയിൽ, റ്റി.എസ്.മോഹനൻ, ഷബീർ അഹമ്മദ്, ഹബീബ് റഹ്മാൻ, കെ. എം. രാജ, കെ.കെ. നാസ്, കേരള ജന വേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. എസ്.ഇന്ദിര, ട്രഷറർ ആമിന ബീവി എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്ക് ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ കേരള ജന വേദി കാരുണ്യ പുരസ്കാരം നൽകി. മന്ത്രി വീണ ജോർജ് (മികച്ച ശിശുക്ഷേമ പ്രവർത്തനം) ജി. വിശാഖൻ (മികച്ച മാധ്യമ വിവരാവകാശ പ്രവർത്തനം), ഡോ. റെനീറ്റ മാത്യു (ചികിൽസാ മേഖല ), അർച്ചന കൃഷ്ണൻ (വിവരാവകാശ സേവനം), മുജീബ് റഹ്മാൻ (മികച്ച വിവരാവകാശ പ്രവർത്തനം), റ്റി. സുരേഷ് ബാബു (മികച്ച അദ്ധ്യാപകൻ), ഷാജഹാൻ റ്റി.എ ( മികച്ച അക്ഷയ സേവനം), ഷാജി.പി. ഏബ്രഹാം (മികച്ച കാർട്ടൂണിസ്റ്റ് ) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.