ബഫര്‍സോണ്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി 2 മാസം കൂടി നീട്ടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബഫര്‍സോണ്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി 2 മാസം കൂടി നീട്ടും. ഉടന്‍ ഉത്തരവ് ഇറങ്ങും. സെപ്റ്റംബര്‍ 30 നായിരുന്നു അഞ്ചംഗകമ്മിറ്റി ഉണ്ടാക്കിയത്. ഡിസംബര്‍ 30 നുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്കാന്‍ ആയിരുന്നു നിര്‍ദേശം. ഉപഗ്രഹ സര്‍വേക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് റിപ്പോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സമയം നല്‍കുന്നത്.

ജനങ്ങളുടെ സംശയനിവാരണത്തിനായി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച്‌ സജ്ജമാക്കുന്ന ഹെല്‍പ് ഡെസ്കുകള്‍ അടുത്തയാഴ്ച പ്രവര്‍ത്തനം തുടങ്ങും. ഉപഗ്രഹ സര്‍വേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതി‍നും കൃത്യത ഉറപ്പാക്കാനുമാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. ബഫര്‍സോണ്‍ പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റു നിര്‍മിതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍പെടും വിധം പ്രദര്‍ശിപ്പിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

ഈ നടപടികള്‍ സംബന്ധിച്ച്‌ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ഇക്കോ സെന്‍സിറ്റീവ് സോണ്‍ ബഫര്‍ സോണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രചാരണം നടത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പൊതുജനങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ ഹെല്‍പ് ഡെസ്‌ക്ക് ആരംഭിക്കും. വിട്ടു പോയ നിര്‍മിതികളെ കുറിച്ച്‌ വിവരം നല്‍കാനുള്ള സഹായം ഹെല്‍പ് ഡെസ്‌ക്കില്‍ ലഭിക്കും. കൂടാതെ ജനങ്ങള്‍ക്ക് തങ്ങളുടെ പ്രദേശത്തെ ഇക്കോ സെന്‍സിറ്റീവ് സോണില്‍ ഏതെല്ലാം പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നു എന്ന വിവരം ഹെല്‍പ് ഡെസ്‌ക്കില്‍ നിന്ന് മനസിലാക്കാം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ – പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ്...

0
ന്യൂഡൽഹി : അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി...

ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു

0
അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു....

ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് എം വി ഗോവിന്ദൻ

0
തിരുവനന്തപുരം: ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം...

വിജിലൻസ് റെയ്ഡിൽ റവന്യൂ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 6.87 കോടി രൂപയുടെ അനധികൃത സ്വത്ത്...

0
ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ വരുമാന സ്രോതസ്സുകളേക്കാൾ ഉയർന്ന...