തിരുവനന്തപുരം : സിബിഐ അന്വേഷണം നേരിടുന്ന കെ എ രതീഷിനെ വീണ്ടും സംരക്ഷിച്ച് സർക്കാർ. ഇൻകെൽ എം ഡി സ്ഥാനത്തു നിന്നും നീക്കിയതിന് പിന്നാലെ ഖാദി ബോര്‍ഡ് സെക്രട്ടറിയായി കെ.എ രതീഷിനെ വീണ്ടും നിയമിച്ചു. സിബി ഐ അന്വേഷണം നേരിടുന്നതിനിടെ ആണ് നിയമനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കശുവണ്ടി കോർപ്പറേഷൻ എംഡിയായിരുന്നു കെ എ രതീഷ്. വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതിൽ അഴിമതി നടത്തിയതിന് സിബിഐയും വിജിലന്‍സും കേസെടുത്തിരുന്നു.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ വിജിലന്‍സ് കേസ് എഴുതിതള്ളി. സിബിഐ അന്വേഷണം ഇപ്പോഴും നടക്കുകയാണ്. അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ കശുവണ്ടി കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പിന്നീട് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്ത് സിഇഒ ആയി രതീഷിന് നിയമം നല്‍കിയിരുന്നു. തുടര്‍ന്ന് രതീഷിനെ കണ്‍സ്യൂമർ ഫെഡിന്റെ എംഡിയാക്കാൻ നീക്കം നടത്തുകയും ചെയ്‍തിരുന്നു. ഇത് വിവാദമായതോടെ ഉപേക്ഷിക്കുകയായിരുന്നു.