കൊറോണ വൈറസ് ബാധിതർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി യു എ ഇ

For full experience, Download our mobile application:
Get it on Google Play

യുഎ ഇ : രാജ്യത്തെ കൊറോണ വൈറസ് ബാധിതരെ സൗജന്യമായി ചികിൽസിക്കുമെന്നു യു എ ഇ അറിയിച്ചു.  അടിയന്തിര പ്രാധാന്യത്തോടെ ഓരോ കേസുകളും കാണണമെന്നും രോഗികൾക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമല്ലെന്നും അധികൃതർ അറിയിച്ചു.  ഇത് സംബന്ധിച്ച സർക്യൂലർ ആരോഗ്യമന്ത്രാലയം ഓരോ ആശുപത്രികൾക്കും കൈമാറി.

നിർദേശങ്ങൾ അനുസരിച്ച് ഇൻഷുറൻസ് ഉള്ള രോഗികൾക്ക് വരുന്ന ചികിത്സാചിലവുകൾ ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനികൾ വഹിക്കണം. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്ക് തികച്ചും സൗജന്യ ചികിത്സ ആശുപത്രികൾ ഉറപ്പാക്കണം.  ഇക്കാര്യത്തിൽ വീഴ്ച വരരുത്. എല്ലാ കേസുകളും അടിയന്തിര പ്രാധാന്യത്തോടെ വേണം പരിഗണിക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നു.

നിലവിൽ അഞ്ചു കൊറോണ കേസുകളാണ് യു എ ഇ യിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  നാലംഗ ചൈനീസ് കുടുംബവും ഒരു ചൈനീസ് വിനോദസഞ്ചാരിയുമാണ് ചികിത്സയിൽ ഉള്ളത് . എല്ലാവരുടെയും നില മെച്ചപ്പെട്ട അവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...