ഹെൽമെറ്റില്‍ വിഷപ്പാമ്പുള്ളതറിയാതെ അധ്യാപകൻ ബൈക്കോടിച്ചത് 11 കിലോമീറ്റര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തലയിലിരിക്കുന്ന ഹെൽമറ്റിനുള്ളിൽ വിഷപ്പാമ്പുണ്ടെന്നറിയാതെ അധ്യാപകൻ ബൈക്ക് ഓടിച്ചത് 11 കിലോമീറ്ററോളം. തൃപ്പൂണിത്തുറ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‍കൂളിലെ അധ്യാപകൻ രഞ്ജിത്താണ് വിഷപ്പാമ്പ് കയറിക്കൂടിയതറിയാതെ ഹെൽമെറ്റും ധരിച്ച് പതിനൊന്ന് കിലോമീറ്ററോളം ദൂരം ബൈക്കോടിച്ചത്. പിന്നീട് പാമ്പിനെ കണ്ടെത്തിയപ്പോൾ അത് ഹെൽമറ്റിനുള്ളിലിരുന്നുതന്നെ ചതഞ്ഞ്‌ ചത്ത നിലയിലായിരുന്നു. കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂളിലെ സംസ്കൃത അധ്യാപകൻ മാമല കക്കാട് വാരിയത്ത് അച്യുത വിഹാറിൽ കെ എ രഞ്ജിത്താണ് ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടത്.

എട്ടരയോടെയാണ് പാമ്പുകയറിയ ഹെൽമറ്റ് ധരിച്ച് രഞ്‍ജിത്ത് വീട്ടിൽ നിന്നിറങ്ങിയത്. അഞ്ചു കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേക്കാണ് ആദ്യം ബൈക്കോടിച്ചെത്തിയത്. തുടർന്ന് അവിടെ നിന്നും ആറുകിലോമീറ്ററോളം വീണ്ടും ബൈക്കോടിച്ച് യാത്ര ചെയ്ത് തൃപ്പൂണിത്തുറ ആർ.എൽ.വി. സ്കൂളിൽ സംസ്കൃതം ക്ലാസിനായി എത്തി. അപ്പോഴും പാമ്പിനെ കണ്ടില്ല.

പിന്നീട് 11.30-ന്‌ പുറത്തേക്ക് പോകാനായി ബൈക്ക് എടുത്തപ്പോഴാണ് ഹെല്‍മെറ്റിനുള്ളില്‍ പാമ്പിനെ കാണുന്നത്. ആദ്യം പാമ്പിന്റെ വാല്‍ ശ്രദ്ധയില്‍പ്പെട്ടതോടെ രഞ്ജിത്ത് നടുങ്ങി. അപ്പോഴേക്കും മറ്റ് അധ്യാപകരും ഓടിയെത്തി. തുടർന്ന് പരിശോധിച്ചപ്പോൾ ഹെൽമെറ്റിനുള്ളിൽ വിഷമുള്ള വളവളപ്പൻ പാമ്പിനെ ഞെരിഞ്ഞമര്‍ന്ന് ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു.

ഇതോടെ സഹപ്രവര്‍ത്തകര്‍ രഞ്ജിത്തിനെ താലൂക്കാശുപത്രിയിലെത്തിച്ച് വിശദപരിശോധന നടത്തി. രക്തം പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്നും മുറിവോ മറ്റൊന്നും ഇല്ലെന്നും ഉറപ്പാക്കിയതോടെയാണ് എല്ലാവര്‍ക്കും ശ്വാസം നേരേ വീണത്. വീടിനടുത്ത് കുളമൊക്കെ ഉള്ളതിനാൽ അവിടെ നിന്നാകാം പാമ്പ് കയറിക്കൂടിയതെന്നും ഇത്രയും ദൂരം ഹെൽമെറ്റ് വെച്ച് ബൈക്കോടിച്ചിട്ടും യാതൊരു പ്രശ്നവും തോന്നിയിരുന്നില്ലെന്നും രഞ്ജിത്ത് പറയുന്നു. തുടര്‍ന്ന് ഈ ഹെല്‍മറ്റ് ര‍ഞ്ജിത്ത് കത്തിച്ചുകളഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...