അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കരുത് ; മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്തയച്ച് കെ.ബാബു എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഇടുക്കിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ അരിക്കൊമ്പൻ എന്ന ആനയെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ജനകീയ പ്രതിഷേധം രൂക്ഷമാകുന്നു.അക്രമകാരിയായ ആനയെ ആദിവാസികൾ തിങ്ങി പാർക്കുന്ന സ്ഥലത്ത് എത്തിക്കുന്നത് വലിയ അപകടം വിളിച്ചു വരുത്തുമെന്നാണ് നാട്ടുകാർ പറയുന്നത്. ‘ഇടുക്കിയിലേക്കാൾ ആശങ്കയാണ് ഇവിടെയുള്ളത്. ഏകദേളം 4000ത്തോളം പേർ ഇവിടെ താമസമുണ്ട്. അതിൽ 90 ശതമാനവും ആദിവാസികളാണെന്ന്,’ നെന്മാറ എം.എൽ.എയായ കെ.ബാബു പറഞ്ഞു. ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള നിരവധി സ്ഥലങ്ങളുണ്ട്. അവിടേക്ക് കൊണ്ടുപോകണം. ചിപ്പ് ഘടിപ്പിച്ചാൽ അത് ഉറങ്ങിക്കിടക്കുന്ന ആദിവാസികൾക്ക് അറിയാനാകില്ലെന്നും എം.എൽ.എ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് കോടതിയിൽ ഹരജി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരികൊമ്പനെ പറമ്പിക്കുളത്ത് കൊണ്ട് വരരുതെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രിക്കുംവനം മന്ത്രിക്കും എം.എൽ.എ കത്തയച്ചു. അതേസമയം, ആനയെ ഇടുക്കിയിൽ നിന്ന് പിടികൂടുന്ന ദൗത്യം ഈസ്റ്ററിന് ശേഷമായിരിക്കും. അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റണമെന്നാണ് ഹൈക്കോടതി കഴിഞ്ഞദിവസമാണ് ഉത്തരവിട്ടത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കാട്ടാനയെ പിടികൂടുമ്പോൾ പടക്കം പൊട്ടിക്കൽ, സെൽഫി എന്നിവ വേണ്ടെന്നും കോടതി വ്യക്തമാക്കി. ദൗത്യം സമൂഹമാധ്യമങ്ങൾ വഴി ആഘോഷമാക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...