തൃപ്പൂണിത്തുറ : കോവിഡ് വ്യാപനം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ വിതരണം ഉടന്‍ നടത്തണമെന്ന് മുന്‍ മന്ത്രിയും തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ നിയുക്ത എം.എല്‍.എ.യുമായ കെ.ബാബു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ ആദ്യഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. സര്‍ക്കാര്‍ തന്നെ നേരിട്ട് സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ വിതരണം നടത്തി. ഇതിനെ തുടര്‍ന്ന് നിരവധിയാളുകളാണ് സ്വകാര്യ ആശുപത്രികളില്‍ നിന്നും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 42 മുതല്‍ 56 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ സ്വകാര്യ ആശുപത്രികളില്‍ എത്തിയ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ എടുക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ വിതരണം നിര്‍ത്തിയതാണ് ഇതിന് കാരണം. ഈ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കണ്ട് സ്വകാര്യ ആശുപത്രികളില്‍ ഉടന്‍ തന്നെ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ വിതരണം നടത്താനുള്ള ക്രമീകരണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖമന്ത്രി, ആരോഗ്യ മന്ത്രി എന്നിവര്‍ക്ക് കെ.ബാബു നിവേദനവും നല്‍കി.