ദില്ലി: കോണ്‍ഗ്രസ് ക്രൈസ്തവ വിഭാഗത്തിന്റെ ആശങ്ക പരിഹരിക്കാന്‍ ഇടപെടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിഷയത്തില്‍ സംസ്ഥാന നേതാക്കള്‍ ഇടപെടല്‍ നടത്തുമെന്ന് വേണുഗോപാല്‍ അറിയിച്ചു. ബിജെപിയുടെ ശ്രമം വോട്ട് തട്ടാന്‍ മാത്രമാണ്. ക്രൈസ്തവ നേതാക്കളുടെ നിവേദം വാങ്ങാന്‍ പോലും മന്ത്രിയില്ലെന്നും ക്രൈസ്തവരുടെ മനസ്സില്‍ ഉണ്ടാക്കിയ മുറിവ് ഉണക്കാന്‍ ബിജെപി നേതാക്കളുടെ ഭവന സന്ദര്‍ശനത്തിന് കഴിയില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
എല്ലാവരുമായി നല്ല ബന്ധമാണ് കോണ്‍ഗ്രസിനുള്ളത്. പിതാക്കന്‍മാരെ വെല്ലുവിളിക്കുന്ന, ആക്ഷേപിക്കുന്ന രീതി കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹംവ്യക്തമാക്കി. പ്രതിപക്ഷ ഐക്യത്തിന്റെ കാര്യത്തില്‍ യോജിക്കാന്‍ കഴിയുന്ന എല്ലാവരെയും ഒന്നിപ്പിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.