പത്തനംതിട്ട : ഭാരതത്തിൽ വർഗീയശക്തികളെ തോൽപ്പിക്കുവാൻ പ്രാദേശിക പാർട്ടികളുടെ ഏകോപനത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികളുടെ പ്രസക്തി വർദ്ധിച്ചു വരുന്ന കാലഘട്ടമാണിതിന്നും ജോസ് കെ മാണി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കർഷകരോടുള്ള അവഗണന രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണെന്നും ജോസ് കെ മാണി പറഞ്ഞു.
രാജ്യത്ത് കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കും, ഇന്ധന വില വർധനയും തടയാൻ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൂർ മാർത്തോമ യൂത്ത് സെന്ററിൽ നടന്ന ജില്ലാ നേതൃത്വം ക്യാമ്പിൽ പാർട്ടി ജില്ലാ പ്രസിഡന്റ് എൻ.എം രാജു അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.പ്രമോദ് നാരായണൻ എംഎൽഎ, മുൻ എംഎൽഎ പി.എം മാത്യു, മുൻ എംഎൽഎ അഡ്വ.എലിസബത്ത് മാമ്മൻ മത്തായി, ജേക്കബ് തോമസ് അരികുപുറം, അലക്സ് കോഴിമല, ചെറിയാൻ പോളച്ചിറക്കൽ, ജോർജുകുട്ടി അഗസ്തി, ജില്ലാ സെക്രട്ടറിമാരായ ജോർജ്ജ് എബ്രഹാം, മജ്നു എം രാജൻ, റഷീദ് മുളന്തറാ, സ്വാഗതസംഘം ചെയർമാൻ സജു മിഖായേൽ, സംസ്കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ, നിയോജക മണ്ഡലം പ്രസിഡണ്ട് മാരായ അലിച്ചൻ അറൊന്നിൽ, സജി അലക്സ്, എബ്രഹാം വാഴയിൽ, കുര്യൻ മടക്കൽ, ടി.ഒ എബ്രഹാം, പോഷക സംഘടന ഭാരവാഹികളായ റിന്റോ തോപ്പിൽ, മാത്യു നൈനാൻ, ദീപക് മാമൻ, ജേക്കബ് മാമൻ, ജോൺ വി തോമസ്, തോമസ് മോഡി, ഡോ.അലക്സ് മാത്യു, അഡ്വ. മനോജ് മാത്യു, ബിജോയ് തോമസ്, ഷെറി തോമസ്, സാം വാഴോട്ട് എന്നിവർ പ്രസംഗിച്ചു.