പത്തനംതിട്ട : കെ.ജി. റെജിയെ ജവഹർ ബാൽ മഞ്ചിൻ്റെ പത്തനംതിട്ട ജില്ലയുടെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു. റിട്ടയേർഡ് അധ്യാപകനും കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാനും മാസ്റ്റേഴ്സ് ഫൗണ്ടേഷൻ്റെ സംസ്ഥാന പ്രസിഡന്റുമാണ് കെ.ജി. റെജി. മികച്ച സാമൂഹ്യ പ്രവർത്തകനായ അദ്ധ്യാപകർക്കുള്ള സംസ്ഥാന ഗുരുപൂജ അവാർഡ് ലഭിച്ച കെ.ജി. റെജി എസ്.സി.ആർ.റ്റി.ഇ.യുടെ മുൻ പാഠപുസ്തക നിർമ്മാണ സമിതി അംഗമായിരുന്നു. കേരളത്തിൽ ആദ്യമായി മികച്ച സാമൂഹ്യ പ്രവർത്തകരായ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ശിഷ്യശ്രേഷ്o അവാർഡ് ഏർപ്പെടുത്തി വ്യത്യസ്തമായ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. സാക്ഷരതമിഷൻ അതോറിറ്റിയുടെ എസ്.എസ്.എൽ.സി. തുല്യതാ കോഴ്സിന്റെ പ്രഥമ ജില്ലാ കൺവീനറും സെറ്റോയുടെ മുൻ ജില്ലാ കൺവീനറും ഇലന്തൂർ ആർ.പി.എസ്സി ൻ്റെ പ്രസിഡൻ്റുമാണ് റെജി.
15 തവണ രക്തദാനം നടത്തിയിട്ടുണ്ട്. ജൈവ വൈവിദ്ധ്യ സംരക്ഷണ പ്രവർത്തനത്തിനുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. യോഗ ഇൻസ്ട്രക്ടറുമാണ്. 25-ാം വയസിൽ ബാലസംഘം രക്കാധികാരി സമിതിയുടെ പ്രഥമ ജില്ലാ സെക്രട്ടറിയും തുടർന്ന് ജില്ലാ പ്രസിഡൻ്റുമായിരുന്നു. സ്കൗട്ട് മാസ്റ്റർ, കെ.എസ്സ്.എസ്സ്.പി.എ. നിയോജക മണ്ഡലം സെക്രട്ടറി, പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സംസ്ഥാന-ജില്ലാ റിസോഴ്സ് പേഴ്സൺ, പരിയാരം എസ്.സി.ബി.491 ൻ്റെ ഡയറക്ടർ ബോർഡ് മെമ്പർ, ആർട്ട് ഓഫ് ലീവിംഗ് ഡി.ഡി.സി.മെമ്പർ, കെ.പി.എസ്.റ്റി.എ.യുടെ സംസ്ഥാന കൗൺസിലർ, സംസ്ഥാന അക്കാഡമിക് കൗൺസിൽ ജോയിന്റ്കൺവീനർ, മിഷൻ വൺ വേൾഡ് ജില്ലാ ചെയർമാൻ, ജവഹർ ബാലവേദിയുടെ സീനിയർ ജില്ലാ കോ-ഓർഡിനേറ്റർ, എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയർ ബാലജനവേദി കോ-ഓർഡിനേറ്റർ, സാക്ഷരതാവിഷൻ അസിസ്റ്റൻ്റ് പ്രൊജക്ട് ഓഫീസർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.