കൊച്ചി : കേരളത്തിന്‍റെ സ്വന്തം ലീഡറും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 12 വര്‍ഷം. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഒട്ടനവധി ജനകീയ നേതാക്കളുണ്ടായിട്ടുണ്ടെങ്കിലും ‘ലീഡര്‍’ എന്ന വാക്കിനര്‍ഹനായത് അദ്ദേഹം മാത്രമാണ്. 12 വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തെ ജനം ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകള്‍ക്കും ഭരണമികവിനും ലഭിക്കന്ന അംഗീകാരമാണ്.
കെ. കരുണാകരനെക്കുറിച്ചും അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ചും ഏകദേശധാരണ എല്ലാവര്‍ക്കുമുണ്ട്. നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ആദ്യതവണ 1977 മാര്‍ച്ചു മുതല്‍ ഏപ്രില്‍ വരെയുള്ള ഒരുമാസവും 1981 ഡിസംബര്‍ മുതല്‍ 1982 മാര്‍ച്ചു വരെ രണ്ടാംതവണയും. പിന്നീട് 1982 മേയ് മുതല്‍ 1987 വരെയും 1991 ജൂണ്‍ മുതല്‍ 1995 ജൂണ്‍ വരെയുമാണത്. കൂടാതെ, ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്.) രൂപീകരിക്കുകയും കേരളത്തില്‍ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ശക്തമായ മുന്നണിയാക്കി മാറ്റുകയും ചെയ്തു.
കോണ്‍ഗ്രസിന് പുനര്‍ജീവന്‍ നല്‍കിയ നേതാവ്
സമാനതകളില്ലാത്ത രാഷ്ട്രീയപ്പോരാളിയായിരുന്നു കെ.കരുണാകരന്‍. 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലം, തന്റെ മുപ്പതുകളിലും നാല്‍പ്പതുകളിലും നേട്ടങ്ങള്‍കൊയ്തും അതുപോലെ തിരിച്ചടിനേരിട്ടും കരുണാകരന്‍ നിറഞ്ഞുനില്‍ക്കുന്ന സമയം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ തൃശ്ശൂരിലെ മാള മണ്ഡലത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് കരുണാകരനെയാണ്. രാഷ്ട്രീയ നിരീക്ഷകരെയാകെ ഞെട്ടിച്ചുകൊണ്ട് അന്ന് 47-കാരനായ കരുണാകരന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. പിന്നീട് ഏഴുതവണ തുടര്‍ച്ചയായി മാളയില്‍ നിന്ന് ജയിച്ചുകയറി. 1967, 1970, 1977, 1980, 1982, 1987, 1991 എന്നീ വര്‍ഷങ്ങളില്‍ മാളയെ പ്രതിനിധാനം ചെയ്ത് അദ്ദേഹം നിയമസഭയിലെത്തി. ക്ഷീണാവസ്ഥയിലായിരുന്ന കോണ്‍ഗ്രസ്പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കി കേരളത്തിലെ രാഷ്ട്രീയ ഭൂമികയില്‍ ശക്തമായ സാന്നിധ്യമാക്കി.
1967-ല്‍ നിയമസഭയില്‍ കോണ്‍ഗ്രസ് വെറും ഒമ്പതംഗങ്ങളായി ചുരുങ്ങിയ കാലത്താണ് കെ. കരുണാകരന്‍ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവാകുന്നത്. അന്ന് ആ സ്ഥാനമേറ്റെടുക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നത് ചുരുക്കം. വിശ്വസനീയമായ ശക്തികേന്ദ്രമായി അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനര്‍നിര്‍മ്മിച്ചു. തൊട്ടടുത്ത് തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന സമയമായിരുന്നു അത്. കേരളത്തിലും പാര്‍ട്ടി ഇല്ലാതാകുമെന്ന് പലരും കണക്കുകൂട്ടി. ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള കെ. കരുണാകരന്റെ ശ്രമം എല്ലായ്പ്പോഴും വിജയംകണ്ടില്ല. ഒരു ചെറിയകാലം പാര്‍ലമെന്റില്‍ അദ്ദേഹം തിരുവനന്തപുരത്തെ പ്രതിനിധാനം ചെയ്തു.
അസാധ്യമായതിനെ സാധ്യമാക്കിയ ഇച്ഛാശക്തി
കെ. കരുണാകരന് മുന്‍പും ശേഷവും കേരളത്തില്‍ മുഖ്യമന്ത്രിമാരും രാഷ്ട്രീയനേതാക്കളും ഉണ്ടായിരുന്നു. എന്നാല്‍, ആര്‍ക്കും തര്‍ക്കമില്ലാത്തവണ്ണം അദ്ദേഹം മാത്രം ‘ലീഡറായി’ മാറിയത് എന്തുകൊണ്ടാണ്. കേരളത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ചിന്തയും ഉണ്ടായിരുന്ന അദ്ദേഹം അത് പ്രാവര്‍ത്തികമാക്കി. ആരെയും ഭയക്കാതെയും പ്രീണിപ്പിക്കാതെയും സത്യസന്ധമായും ആത്മാര്‍ഥമായും നിഷ്പക്ഷമായും മുന്നോട്ട് പോയ ഭരണാധികാരികൂടിയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിനും കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനും അംഗീകാരം നല്‍കിയത്. അവ നടപ്പാക്കുകയും ചെയ്തു എന്നുള്ളതാണ് അതിലും പ്രധാനപ്പെട്ട കാര്യം. 1994-ല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് കെ.കരുണാകരന്‍ ഒരു ധീരമായ നടപടിയെടുത്തു. നെടുമ്പാശ്ശേരിയില്‍ കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിന്റെ (സിയാല്‍) നിര്‍മാണത്തിനായി പൊതു-സ്വകാര്യ പങ്കാളിത്തം എന്ന ആശയം അവതരിപ്പിച്ചു.
ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ഈ ആശയം നടപ്പാക്കാന്‍ പിന്നെയും പതിറ്റാണ്ടെടുത്തു. പൊതു-സ്വകാര്യ പങ്കാളിത്തതില്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട വിമാനത്താവളമായി സിയാല്‍ മാറി. ഇത് സാധ്യമാവില്ലെന്ന് വിമര്‍ശിച്ചവര്‍ ഒരുപാടുപേരുണ്ടായിരുന്നു. അതിനെയെല്ലാം കെ.കരുണാകരന്‍ മറികടന്നു. മറ്റാര്‍ക്കും ചെയ്യാനാവാത്ത ഒന്നായിരുന്നു അത്. വാസ്തവത്തില്‍ കെ.കരുണാകരന്‍ ‘ലീഡര്‍’ ആയി മാറിയത് അതോടെയാണ്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033