പോലീസ് ക്രിമിനല്‍ പി.ആര്‍ സുനുവിന്റെ അപേക്ഷ തള്ളി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തന്നെ സംസ്ഥാന പോലീസ് സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന പി.ആർ സുനുവിന്റെ ഹർജി സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. നടപടിയെടുക്കാൻ ഡി.ജി.പിക്ക് അധികാരമുണ്ടെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. ഈ മാസം 31നകം സുനു കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നൽകാനും നിർദ്ദേശിച്ചു. 15 തവണ വകുപ്പുതല നടപടി നേരിട്ട പോലീസുകാരനാണ് സുനു. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയം ബുധനാഴ്ച അവസാനിച്ചു. ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് സുനു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്.

സ്ഥാനക്കയറ്റം തടഞ്ഞുകൊണ്ടായിരുന്നു ശിക്ഷ. ഈ ശിക്ഷാ നടപടി ഡി.ജി.പിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പുനഃപരിശോധിക്കുകയും പിരിച്ചുവിടലാക്കി മാറ്റുകയും ചെയ്‌തിരുന്നു. സുനു കൂട്ടബലാത്സംഗക്കേസിൽ പ്രതിയായതിനെ തുടർന്ന് നിലവിൽ സസ്പെൻഷനിലാണ്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ആസ്ഥാനത്തും ജില്ലാ തലത്തിലും ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാരുടെ പട്ടിക തയ്യാറാക്കാൻ ഡി.ജി.പി നിർദ്ദേശം നൽകിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...