പത്തനംതിട്ട : ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായിരുന്ന ലീഡര്‍ കെ. കരുണാകരന്‍ സമാനതകളില്ലാത്ത നേതാവായിരുന്നുവെന്ന് ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. കെ. കരുണാകരന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്തി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുവാനും അധികാരത്തിലെത്തിക്കുവാനും കെ. കരുണാകരന്‍ കഠിന ശ്രമമാണ് നടത്തിയിട്ടുള്ളത്. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഊര്‍ജ്ജവും ശക്തിസ്രോതസ്സും ആയിരുന്നു മണ്‍മറഞ്ഞ കെ. കരുണാകരനെന്നും അദ്ദേഹത്തിന്‍റെ സ്മരണ എന്നും നിലനില്‍ക്കുമെന്നും എം.പി പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ്മാമ്മന്‍ കൊണ്ടൂര്‍, നേതാക്കളായ അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, ജോണ്‍സണ്‍ വിളവിനാല്‍, കെ. ജാസിംകുട്ടി, കാട്ടൂര്‍ അബ്ദുള്‍സലാം, സുനില്‍. എസ്. ലാല്‍, എലിസബത്ത് അബു, ഹരികുമാര്‍ പൂതങ്കര, റോജിപോള്‍ ദാനിയേല്‍, ബി. നരേന്ദ്രനാഥന്‍ നായര്‍, ലിജു ജോര്‍ജ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ പ്രൊഫ. പി.കെ. മോഹന്‍രാജ്, കെ. ശിവപ്രസാദ്, ദീനാമ്മ റോയി, ജെറി മാത്യു സാം, പോഷക സംഘടന ജില്ലാ പ്രസിഡന്‍റുമാരായ രജനി പ്രദീപ്, വിജയ് ഇന്ദുചൂഢന്‍, എസ്. അഫ്സല്‍ എന്നിവര്‍ പ്രസംഗിച്ചു.