പത്തനംതിട്ട: കാലത്തിന് മുന്‍പേ സഞ്ചരിച്ച നേതാവായിരുന്നു കെ.എം. മാണിയെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു. അദ്ദേഹം ആവിഷ്‌കരിച്ച അധ്വാന വര്‍ഗ സിദ്ധാന്തത്തിന് പ്രസക്തിയേറുകയാണെന്നും ഡോ. ജയരാജ് പറഞ്ഞു. കേരളാ കോണ്‍ഗ്രസി(ബി)ല്‍ നിന്ന് രാജി വെച്ച് കേരളാ കോണ്‍ഗ്രസി(എം)ലേക്ക് എത്തിയ പി.കെ. ജേക്കബിനും പ്രവര്‍ത്തകര്‍ക്കും അംഗത്വം നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ്ഥാനം ഡൈനാമിക് ആണെങ്കില്‍ അതിലേക്ക് കൂടുതല്‍ ആളുകൾ കടന്നു വരും. കേരളാ കോണ്‍ഗ്രസ് (എം) ഡൈനാമിക് ആയിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്. അത് പുതിയ ആശയങ്ങള്‍ മുന്നോട്ടു കൊണ്ടു വരുന്നു. സര്‍ഗാത്മകതയുടെ രാഷ്ട്രീയം മറ്റാരേക്കാളും അവകാശപ്പെടാനുള്ള പാര്‍ട്ടിയാണ് എന്നും അതുകൊണ്ട് തന്നെ അതിന് പ്രസക്തിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് (ബി) സംസ്‌കാരവുമായി ഒരു തരത്തിലും യോജിച്ച് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആ പാര്‍ട്ടി വിട്ടതെന്ന് മറുപടി പ്രസംഗം നടത്തിയ പി.കെ. ജേക്കബ് പറഞ്ഞു. അവിടെ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ എന്നെങ്കിലും മാതൃപാര്‍ട്ടിയിലേക്ക് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. തനിക്കൊപ്പം മുന്‍പ് പാര്‍ട്ടി വിട്ടതിന്റെ ഇരട്ടിയിലധികം ആള്‍ക്കാരുമായിട്ടാണ് മടങ്ങിയെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ചെറിയാന്‍ പോളച്ചിറയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗം പ്രൊഫ. വര്‍ഗീസ് പേരയില്‍, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം, ജില്ലാ സെക്രട്ടറി ഏബ്രഹാം വാഴയിൽ, നിയോകജക മണ്ഡലം പ്രസിഡന്റുമാരായ ആലിച്ചന്‍ ആറൊന്നില്‍ (റാന്നി), കുര്യന്‍ മടയ്ക്കല്‍ (ആറന്മുള), സജു മിഖായേല്‍(അടൂര്‍), ക്യാപ്ടന്‍ സി.വി. വര്‍ഗീസ് (കോന്നി), നഗരസഭാ കൗണ്‍സിലര്‍ ജെറി അലക്‌സ്, സുജ അജി, സാം ജോയ്കുട്ടി, സുനില്‍ വലഞ്ചുഴി, ചെറിയാന്‍ എബ്രഹാം, ചെറിയാന്‍ ഏബ്രഹാം, ബിജിമോള്‍ മാത്യു, റെബേക്ക ബിജു, ബാബു ജോസഫ്, സി.കെ.മോഹനന്‍, മഹേഷ് ബാബു, മാത്യു ദാനിയേല്‍, ശ്യാം കൃഷ്ണന്‍, ബിജു ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.