കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതി ; പ്രതിയെ സംരക്ഷിച്ച്‌ പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ദളിത് യുവതിയായ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയെ സംരക്ഷിച്ച്‌ പോലീസ്. പരാതി നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 10-നാണ് കേസിനാസ്പദമായ സംഭവം. സെക്യൂരിറ്റി സൂപ്പര്‍വൈസറായ സുരേഷിനെതിരെയാണ് യുവതി പരാതി നല്‍കിയത്. യുവതി ജോലി കഴിഞ്ഞു വസ്ത്രം മാറുന്നതിനിടയില്‍ സുരേഷ് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. കേസിലെ ആരോപണ വിധേയനെ പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

ഇതിനിടയില്‍ പ്രതി മുൻകൂര്‍ ജാമ്യാപേക്ഷയുമായി കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചുവെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പോലും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നില്ലെന്നും മേല്‍ കോടതിയെ സമീപിക്കാൻ പ്രതിയ്‌ക്ക് പോലീസ് അവസരം കൊടുക്കുകയാണെന്നും യുവതി ആരോപിച്ചു. ശക്തമായ പ്രതിഷേധവുമായി ദളിത് സംഘടനകളും രംഗത്ത് എത്തി. നീതി ലഭിക്കും വരെ പോരാട്ടം തുടരാൻ ആണ് അതിജീവിതയുടെയും പ്രതിഷേധക്കാരുടെയും തീരുമാനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൻ സ്വർണവേട്ട ; രണ്ടാഴ്ചയിൽ കസ്റ്റംസ് പിടികൂടിയത് 11 കോടിയുടെ സ്വർണം ; പിടികൂടിയത്...

0
കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങൾ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയിൽ പതിനാല് കേസുകളിൽ നിന്നായി 11...

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകൾ മാറ്റിവച്ചു , ചടങ്ങുകൾ മാത്രം നടത്തും

0
ആറന്മുള: ഇന്നലെ പെയ്ത കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പാർഥസാരഥി...

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി

0
കൊല്ലം : കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ...

മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തം ; ഇടുക്കിയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു

0
ഇടുക്കി: ഇടുക്കിയിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. എന്നാൽ കഴിഞ്ഞ...