തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കെ മുരളീധരന്‍. മുഖ്യമന്ത്രി സംഘപരിവാറിന്റെ ഒപ്പമാണെന്നും തെറ്റുകാർക്കൊപ്പമാണെന്നും കേ മുരളീധരൻ പറഞ്ഞു. സിപിഐയുടെ നിലപാട് ഇനി എന്താണെന്ന് അറിയാൻ താത്പര്യം ഉണ്ടെന്ന് മുരളീധരൻ പറഞ്ഞു. ഒന്നുകിൽ സിപിഐ വാചക കസർത്ത് നിർത്തി മുഖ്യമന്ത്രിയുടെ അടിമയായി കഴിയുകയാണ് മാർഗമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം അട്ടിമറിയെക്കുറിച്ച് റിപ്പോർട്ട് വരുമെന്ന് പറയുന്നു. എഡിജിപി അജിത് കുമാറിന്റെ റിപ്പോർട്ട് ആരും അംഗീകരിക്കില്ല. ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. അജിത് കുമാറിനെ മാറ്റി നിർത്തിക്കൊണ്ടുള്ള അന്വേഷണം വേണം. അല്ലാതെ ഒരു അന്വേഷണത്തോടും യുഡിഎഫ് സഹകരിക്കുന്ന പ്രശ്‌നമില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. തെറ്റ് ചെയ്യുന്നവരുടെ കൂടെയാണ് മുഖ്യമന്ത്രിയെന്ന് ഇന്നത്തെ പത്ര സമ്മേളനത്തിലൂടെ മനസിലായതെന്ന് അദ്ദേഹം പറഞ്ഞു. അവനവൻ പറഞ്ഞ തെറ്റിനെ ന്യായീകരിക്കാൻ ഉണ്ടായില്ലാ വെടി വെക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു. ഒരു ഭരണകക്ഷി എംഎൽഎയുടെ ആരോപണം പോലും അന്വേഷിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെ ഇവിടെ കാണാൻകഴിയുന്നതെന്ന് മുരളീധരൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1