പുത്തൻ പ്രഖ്യാപനവുമായി എംജി കോമറ്റ്

For full experience, Download our mobile application:
Get it on Google Play

വില കുറവിന്റെ പേരിൽ നേരത്തെ ഞെട്ടിച്ചിട്ടുള്ള ഇവിയായ എംജി കോമറ്റ് കൂടുതൽ ഞെട്ടിച്ചിരിക്കുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ. 4.99 ലക്ഷം രൂപക്ക് എംജി കോമറ്റ് പുതിയ ബാസ് പദ്ധതി പ്രകാരം സ്വന്തമാക്കാനാവും. ഓടുന്ന കിലോമീറ്ററിന് 2.5 രൂപ വച്ചിട്ടാണ് എംജി കോമറ്റിന് നൽകേണ്ടി വരിക. ഇതോടെ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് കാറെന്ന സ്ഥാനം എംജി കോമറ്റ് ഒന്നുകൂടി ഉറപ്പിച്ചു. ബാസ് പദ്ധതിയുടെ ഭാഗമായി മൂന്നു വർഷത്തെ ഉപയോഗം കഴിഞ്ഞാൽ 60 ശതമാനം വില ഉറപ്പു നൽകുകയും എംജി ചെയ്യുന്നുണ്ട്. ഇതോടെ വാഹനം വിൽക്കുമ്പോൾ വില ലഭിക്കില്ലെന്ന ആശങ്കക്കും പരിഹാരമാവും. 17.3 kWh ബാറ്ററി പാക്കുള്ള എംജി കോമറ്റിന് 230 കീലോമീറ്ററാണ് റേഞ്ച്. ഫാസ്റ്റ് ചാർജിങും ലഭ്യമാണ്. ബാസ് പദ്ധതി പ്രകാരം 13.99 ലക്ഷം രൂപക്ക് ഇനി മുതൽ എംജി ZS ഇവി സ്വന്തമാക്കാനാവും. ഓരോ കിലോമീറ്ററിനും 4.5 രൂപ വീതമാണ് എംജി ZS ഇവി ഉടമകൾ നൽകേണ്ടി വരിക. 21.12-28.17 ലക്ഷം രൂപ വിലയുണ്ടായിരുന്ന എംജി ZS ഇവിയാണ് ഇനി മുതൽ 13.99 ലക്ഷത്തിന് ലഭിക്കുന്നത്. ടാറ്റ നെക്‌സോൺ ഇവി(13.72-17.51 ലക്ഷം രൂപ), മഹീന്ദ്ര എക്‌സ് യു വി 400 ഇവി(15.49-19.39 ലക്ഷം രൂപ) എന്നിവരുമായാണ് എംജി ZS ഇവിയുടെ പ്രധാന മത്സരം. 50.3kWh ബാറ്ററി പാക്കുള്ള ZS ഇവിയുടെ റേഞ്ച് 461 കീലോമീറ്ററാണ്. ലെവൽ 2 അഡാസ്, ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളും വാഹനത്തിലുണ്ട്. ICE വാഹനങ്ങളെ അപേക്ഷിച്ച് വില കൂടുതലാണ് പൊതുവേയുള്ള പരാതി പുതിയ നീക്കത്തിലൂടെ കുറക്കാൻ എംജിക്ക് സാധിക്കും. എംജി അവരുടെ മോഡലുകൾ ബാസ് പദ്ധതി വഴി കുറഞ്ഞ വിലയിൽ ലഭ്യമാക്കിയതോടെ മറ്റു വാഹന നിർമാതാക്കളും ഈ വഴിയേ ചിന്തിക്കാനുള്ള സാധ്യതയും ഏറിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

ബി.എം ആന്റ് ബി.സി നിലവാരത്തിൽ റോഡിൽ നിറയെ കുഴികൾ : മന്ദമരുതി – അത്തിക്കയം...

0
​അത്തിക്കയം : ബി.എം ആന്റ് ബി.സി നിലവാരത്തിൽ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്ന മന്ദമരുതി...

കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു നല്‍കിയതിനെ ചോദ്യം ചെയ്ത വീട്ടമ്മയോട് “എന്നാൽ...

0
തൃശ്ശൂര്‍ : കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വില്പന നടത്തിയെന്നാരോപിച്ച്...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...