തിരുവനന്തപുരം : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി കെ.മുരളീധരന്‍ ആയിരിക്കുമെന്ന് ശശി തരൂര്‍ എംപി. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ശശി തരൂരിന്റെ പ്രസ്താവന. യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ അടുത്ത മുഖ്യമന്ത്രി ഉറപ്പായും മുരളീധരന്‍ ആയിരിക്കും. കേരളത്തില്‍ ബിജെപി വേണ്ട എന്ന സന്ദേശം നല്‍കിക്കൊണ്ടായിരിക്കും നേമത്ത് മുരളീധരന്റെ വിജയം.
ഇനി അടുത്ത 12 ദിവസം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നിര്‍ണായകമാണെന്നും ശശി തരൂര്‍ എംപി വ്യക്തമാക്കി. മുരളീധരന്റെ വ്യക്തിത്വവും പ്രവര്‍ത്തന പരിചയവും നേമത്ത് ഗുണം ചെയ്യും. മികച്ച രീതിയില്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളെയാണ് മത്സരിപ്പിക്കുന്നത്. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ബി.ജെ.പിക്കുള്ള സന്ദേശമാണ്. നേമം ബി.ജെ.പിക്ക് വിട്ടുകൊടുക്കില്ല. രാഷ്ട്രീയകാറ്റ് യു.ഡി.എഫിന് അനുകൂലമാണ്. സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലേറുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
എന്നാല്‍ തരൂരിന്റെ ഈ പ്രസ്താവന അനവസരത്തില്‍ ഉള്ളതാണെന്നും മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കുന്ന പതിവാണ് കോണ്‍ഗ്രസിന് ഉള്ളതെന്നും മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചു.