ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇസ്‌ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ എന്നിവയുടെ അഖിലേന്ത്യാ ഓര്‍ഗനൈസറും പണ്ഡിതനുമായ ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നുഅന്ത്യം. മയ്യിത്ത് സ്വദേശമായ ശാന്തപുരത്തേക്ക് കൊണ്ട് പോകും.

ദേശീയ തലത്തില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് ഹമീദ് ബാഖവി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദഅവാ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ മദ്രസ പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയും പരിശ്രമവും ഏറെ ശ്രദ്ധേയമാണ്.

ഉത്തരേന്ത്യയിലെ ഏത് ഉള്‍ഗ്രാമത്തില്‍ ചെന്നാലും സുന്നി പണ്ഡിതര്‍ക്ക് സുപരിചിതമായ പേരാണ് ശാഹുല്‍ ഹമീദ് മലൈബാരി എന്നത്. യാത്രാ സൗകര്യങ്ങളോ ആശയവിനിമയ ഉപാധികളോ വേണ്ടത്ര ഇല്ലാതിരുന്ന ഒരു കാലത്ത് അദ്ദേഹം നടത്തിയ പ്രയാണം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അഗാധ പാണ്ഡിത്യവും ബഹുഭാഷാ കഴിവും വശ്യമായ സ്വഭാവഗുണങ്ങളും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി. ഉത്തരേന്ത്യയിലൂടെ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം നിരവധി പ്രബോധന പ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയായിരുന്നു. പത്ത് വര്‍ഷക്കാലം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും അദ്ദേഹം ദഅവാ പ്രവര്‍ത്തനം നടത്തിയിരുന്നു. ശാന്തപുരത്തിന്റെ നിര്യാണത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചനം രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...