തിരുവനന്തപുരം: കേന്ദ്ര, കേരള സര്‍ക്കാരുകളെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. ഡല്‍ഹിയില്‍ നോക്കുമ്പോള്‍ ഈനാംപേച്ചിയെങ്കില്‍ കേരളത്തില്‍ മരപ്പട്ടിയാണെന്ന് മുരളീധരന്‍ പരിഹസിച്ചു. പ്രതിപക്ഷ നേതാക്കളെ എല്ലാം ഓരോ കേസില്‍ പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കം. ഹരിശ്ചന്ദ്രന്റെ പെങ്ങളാണെന്നാണ് കെ. വിദ്യയുടെ വിശദീകരണം. സംസ്‌കാരമില്ലാത്ത കൂട്ടമായി കേരള പോലീസ് മാറിയ കാഴ്ച്ചയാണ് നാം കാണുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
അതേസമയം, സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായതിന്റെ പശ്ചാത്തലത്തില്‍, ആവശ്യമെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാമെന്ന് കെ. സുധാകരന്‍ അറിയിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയുന്നുണ്ട്. പാര്‍ട്ടിക്ക് ഹാനികരമാക്കുന്ന ഒന്നിനും താന്‍ തയ്യാറല്ല. അന്വേഷണം നേരിടുമെന്നും കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സുധാകരന്‍ പ്രതികരിച്ചു. തട്ടിപ്പ് കേസില്‍ കെ.സുധാകരന്റെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്.