കോഴിക്കോട്: രാജ്യത്തെ ജനസംഖ്യയിലെ പകുതിയോളം ജനങ്ങളെ പുറത്താക്കി ഇവിടെ ഭരിക്കാമെന്ന് കരുതുന്നതിനെക്കാള്‍ നല്ലത് ആര്‍.എസ്.എസുകാര്‍ അന്റാര്‍ട്ടിക്കയിലേക്ക് പോകുന്നതാണ് നല്ലതെന്ന് കെ. മുരളീധരന്‍ എം.പി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഏകദിന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകള് അതിഥികളാണെന്നും അതിഥികള്‍ ആതിഥേയന്റെ വര്‍ത്തമാനം പറയേണ്ടെന്നുമെല്ലാം ആര്‍.എസ്.എസ് നേതാക്കള്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ അഞ്ച് വര്‍ഷം ഭരിക്കാന്‍ അവകാശം കിട്ടിയെന്ന് കരുതി ഇത് തറവാട്ടു സ്വത്താണോ? രാജ്യത്തെ ജനസംഖ്യയിലെ പകുതിയോളം ജനങ്ങളെ പുറത്താക്കി ഇവിടെ ഭരിക്കാമെന്ന് കരുതുന്നതിനെക്കാള്‍ നല്ലത് നിങ്ങള്‍ ഇവിടുന്ന് പോകുന്നതാണ്. അന്‍റാര്‍ട്ടിക്കയിലോ മറ്റോ പോയി ഇഷ്ടമുള്ള രാജ്യം ഉണ്ടാക്കിക്കൊള്ളൂ. ഗാന്ധിജിയുടെ ഈ മണ്ണില്‍ അവകാശം സ്ഥാപിക്കാന്‍ വന്നാല്‍ ജനങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
ഹിറ്റ് ലറിന്റെയും മുസ്സോളിനിയുടെയും ചരിത്രം മോദിയും അമിത് ഷായും വായിച്ചു നോക്കുന്നത് നല്ലതാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ സി.പിയുടെ ചരിത്രവും വായിക്കണം. അര മൂക്കുമായി സര്‍ സി.പി നാടുവിട്ട് ഓടിയതാണ് ചരിത്രം. ഗവര്‍ണര്‍ റബ്ബര്‍ സ്റ്റാമ്പാണ്. ആരിഫ് മുഹമ്മദ് ഖാനോട് പോലും മറുപടി പറയാത്ത മുഖ്യമന്ത്രി എങ്ങിനെയാണ് മോദിയോടും അമിത് ഷായോടും മറുപടി പറയുകയെന്നും മുരളീധരന്‍ ചോദിച്ചു.