ആര്‍.എസ്.എസുകാര്‍ അന്റാര്‍ട്ടിക്കയിലേക്ക് പോകണം ; കെ. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: രാജ്യത്തെ ജനസംഖ്യയിലെ പകുതിയോളം ജനങ്ങളെ പുറത്താക്കി ഇവിടെ ഭരിക്കാമെന്ന് കരുതുന്നതിനെക്കാള്‍ നല്ലത് ആര്‍.എസ്.എസുകാര്‍ അന്റാര്‍ട്ടിക്കയിലേക്ക് പോകുന്നതാണ് നല്ലതെന്ന്  കെ. മുരളീധരന്‍ എം.പി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ  ഏകദിന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്​ലിംകള്‍ അതിഥികളാണെന്നും അതിഥികള്‍ ആതിഥേയന്റെ  വര്‍ത്തമാനം പറയേണ്ടെന്നുമെല്ലാം ആര്‍.എസ്.എസ് നേതാക്കള്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ അഞ്ച് വര്‍ഷം ഭരിക്കാന്‍ അവകാശം കിട്ടിയെന്ന് കരുതി ഇത് തറവാട്ടു സ്വത്താണോ? രാജ്യത്തെ ജനസംഖ്യയിലെ പകുതിയോളം ജനങ്ങളെ പുറത്താക്കി ഇവിടെ ഭരിക്കാമെന്ന് കരുതുന്നതിനെക്കാള്‍ നല്ലത് നിങ്ങള്‍ ഇവിടുന്ന് പോകുന്നതാണ്. അന്‍റാര്‍ട്ടിക്കയിലോ മറ്റോ പോയി ഇഷ്ടമുള്ള രാജ്യം ഉണ്ടാക്കിക്കൊള്ളൂ. ഗാന്ധിജിയുടെ ഈ മണ്ണില്‍ അവകാശം സ്ഥാപിക്കാന്‍ വന്നാല്‍ ജനങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ഹിറ്റ് ലറിന്റെയും മുസ്സോളിനിയുടെയും ചരിത്രം മോദിയും അമിത് ഷായും വായിച്ചു നോക്കുന്നത് നല്ലതാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ സി.പിയുടെ ചരിത്രവും വായിക്കണം. അര മൂക്കുമായി സര്‍ സി.പി നാടുവിട്ട് ഓടിയതാണ് ചരിത്രം. ഗവര്‍ണര്‍ റബ്ബര്‍ സ്റ്റാമ്പാണ്‌.  ആരിഫ് മുഹമ്മദ് ഖാനോട് പോലും മറുപടി പറയാത്ത മുഖ്യമന്ത്രി എങ്ങിനെയാണ് മോദിയോടും അമിത് ഷായോടും മറുപടി പറയുകയെന്നും  മുരളീധരന്‍ ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....