കോഴിക്കോട് : നവകേരള സദസ് ആളെ പറ്റിക്കാനുള്ള യാത്രയാണെന്ന വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഓൺ ദ സ്പോട്ട് പരാതി പരിഹരിച്ചിരുന്നു. എന്നാൽ നവകേരള സദസ് സിപിഐഎമ്മിന്റെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റി. സർക്കാർ പരിപാടിയാണെങ്കിൽ പികെ ശ്രീമതിയും ഇപി ജയരാജനും എംവി ഗോവിന്ദനും എന്തിന് വന്നുവെന്നും മുരളീധരൻ ചോദിച്ചു. സർക്കാർ ചിലവിൽ മുഖ്യ പ്രതിപക്ഷത്തെ തന്തയ്ക്ക് വിളിക്കുന്ന വേദിയായി നവകേരള സദസ് മാറി. കൂടാതെ മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും അകറ്റാൻ പറ്റില്ല. കേരള കോൺഗ്രസിനെ കിട്ടിയത് പോലെ തലകുത്തി നിന്നാലും ലീഗിനെ കിട്ടില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.
കേരള ബാങ്ക് വിഷയത്തിൽ തർക്കങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. ബാങ്ക് ബോർഡിലേക്ക് നോമിനേറ്റ് ചെയ്തു. അതുകൊണ്ടുതന്നെ ലീഗ് സ്ഥാനം ഏറ്റെടുത്തു. അത് വിവാദമാക്കേണ്ടതില്ല. മുഖ്യമന്ത്രിക്കൊപ്പം നവകേരള സദസില്‍ പാലം ഇട്ടാൽ അതിൽ മാർക്സിസ്റ്റുകാർ മാത്രം കയറും. രണ്ടര വർഷം കഴിഞ്ഞാൽ എൽഡിഎഫിന്റെ കപ്പൽ മുങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങളില്ല. തിരഞ്ഞെടുപ്പ് നല്ല രീതിയിൽ നടന്നു. യൂത്ത് കോൺഗ്രസ് ശക്തിപ്പെടുന്നതിൽ ബിജെപിക്കും ഡിവൈഎഫ്ഐയ്ക്കും ഹാലിളകുന്നു. ആ കുട്ടികളെ വെറുതെ വിട്ടേക്കൂവെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033