കണ്ണൂര്‍ : കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷ നേതാക്കളെ അവഗണിക്കുന്നുവെന്ന പ്രസ്താവന ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതേതരത്വം പാലിക്കുന്നതിനു വേണ്ടിയാണ് തന്റെ പ്രസ്താവനയെന്നും കോണ്‍ഗ്രസില്‍ ആരെ നേതാവാക്കണമെന്നത് അവരുടെ തീരുമാനമാണെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പിക്ക് വളമിടാനല്ല, ബി.ജെ.പിയെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ കോടിയേരി ശ്രമിക്കേണ്ടെന്നായിരുന്നു കെ.മുരളീധരന്‍ എം.പി ഇതേകുറിച്ച് പ്രതികരിച്ചത്. പിണറായി വിജയനു ശേഷം റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പേരു പറഞ്ഞുകൊണ്ടുള്ള ചര്‍ച്ച കൊണ്ടുവരുന്നത് അതിനു വേണ്ടിയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഇതിനെ ഗൗരവമായി എടുക്കാത്തതെന്നും മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ കോടിയേരി ശ്രമിക്കേണ്ട : കെ.മുരളീധരന്‍ എം.പി
RECENT NEWS
Advertisment