തിരുവനന്തപുരം : കേരളത്തില്‍ മുഖ്യമന്ത്രിക്ക് മാത്രമേ സുരക്ഷയുള്ളുവെന്ന് കെ മുരളീധരന്‍ എംപി. പോലീസില്‍ അഴിച്ചു പണി നടത്തിയിട്ട് കാര്യമില്ല.
‘തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചിപശു പ്രസവിക്കുമോ’ എന്ന് മുരളീധരന്‍ പരിഹസിച്ചു. ‘പകല്‍ പോലും സ്ത്രീകള്‍ക്ക് റോഡില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് കേരളത്തിലിന്നുള്ളത്. പ്രതികള്‍ക്ക് എളുപ്പത്തില്‍ സ്റ്റേഷനില്‍ നിന്നും ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ട്’. ക്രമസമാധാനം പരിപൂര്‍ണമായി തകര്‍ന്നുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. മാര്‍ക്സിസ്റ്റ്-ബിജെപി അന്തര്‍ധാര സജീവമാണെന്നും പ്രതികളായ ബിജെപിക്കാരെ ഒളിവില്‍ പോകാന്‍ സഹായിക്കുന്നത് മാര്‍ക്സിസ്റ്റുകാര്‍ തന്നെയാണെന്നും ആരോപിച്ചു. പകല്‍ ബിജെപിയെ വിമര്‍ശിക്കും. രാത്രി സഹായം തേടുമെന്ന രീതിയാണ് സിപിഎമ്മിന്റേതെന്നും മുരളീധരന്‍ പരിഹസിച്ചു.
തൊഴുത്ത് മാറ്റിക്കെട്ടിയാൽ മച്ചിപശു പ്രസവിക്കുമോ’ ? പോലീസിലെ അഴിച്ചുപണിയെ പരിഹസിച്ച് കെ മുരളീധരൻ
RECENT NEWS
Advertisment