Thursday, May 2, 2024 9:21 pm

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍ ഞങ്ങള്‍ തടയില്ല : കെ മുരളീധരന്‍ എംപി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടത്തിയ എസ്‌എഫ്‌ഐ മാര്‍ച്ചും തുടര്‍ന്നുണ്ടായ ആക്രമണത്തേയും അപലപിച്ച്‌ കെ മുരളീധരന്‍ എംപി രംഗത്തെത്തി. സംഭവം ദൗര്‍ഭാഗ്യകരവും ബിജെപിയെ സന്തോഷിപ്പിക്കുന്നതാണെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍ ഞങ്ങള്‍ തടയില്ല. കേരള പോലീസ് ഗുണ്ടാസംഘമായി മാറിയെന്നും മുരളീധരന്‍ പറഞ്ഞു.

ആക്രമണത്തില്‍ കേസെടുത്തതല്ലാതെ ഒരാളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ദേശീയ തലത്തില്‍ ബിജെപിക്ക് ഒപ്പമാണെന്ന് പ്രഖ്യാപിക്കുകയാണ് സിപിഐഎം എന്നും കെ മുരളീധരന്‍ പറഞ്ഞു. മാര്‍കിസ്റ്റ് പാര്‍ട്ടിയില്‍ എന്ത് കാര്യം നടക്കുമ്പോഴും സംസ്ഥാന നേതൃത്വം അറിയാതിരിക്കില്ലായെന്നതാണ് അതിന്റെ ഘടന പരിശോധിച്ചാല്‍ മനസ്സിലാവുക. മൂന്നൂറോളം പേരുടെ ജാഥ എന്തിനാണ് രാഹുലിന്റെ ഓഫീസിലേക്ക് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപെടാനാണിതെല്ലാം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിക്കുന്നത് ഉള്‍പ്പടെ തീരുമാനിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. മഹാത്മാഗാന്ധിയോടുള്ള ആര്‍എസ്‌എസ് നിലപാടിനേക്കാള്‍ രൂക്ഷമായാണ് സിപിഐഎം പ്രതികരിക്കുന്നത്. പയ്യന്നൂരില്‍ ഗാന്ധിയുടെ തല വെട്ടിവെച്ചതാണെങ്കില്‍ ഇന്നലെ അദ്ദേഹത്തിന്റെ ഛായാചിത്രവും നശിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ കസേരയില്‍ വാഴവെച്ച സംഭവം വരെയുണ്ടായെന്നും മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.

ആക്രമണത്തെ അപലപിച്ച്‌ എസ്‌എഫ്‌ഐ രംഗത്തെത്തി. ബഫര്‍ സോണുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം ഉണ്ടാവുമെന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റിക്ക് അറിവുണ്ടായിരുന്നതെന്ന് ദേശീയാധ്യക്ഷന്‍ വി പി സാനു പറഞ്ഞു. ഒരു വ്യക്തിക്കെതിരെയല്ല മറിച്ച്‌, വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ്. അത് സ്വാഭാവികമാണ്. മാര്‍ച്ച്‌ എസ്‌എഫ്‌ഐ തീരുമാനിച്ചതല്ലെന്നും വി പി സാനു പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും വി പി സാനു പറഞ്ഞു.എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയോ അനുവാദത്തോടെയോ അല്ല മാര്‍ച്ച്‌ സംഘടിപ്പിച്ചതെന്ന് സംസ്ഥാന പ്രസിഡണ്ട് അനുശ്രിയും മാധ്യമങ്ങളോട് പറഞ്ഞു. പൊതുവിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ അത് അക്രമാസക്തമായത് എസ്‌എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല. അക്രമത്തെ അപലപിക്കുന്നതായും അനുശ്രി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദുബായ് വിമാനത്താവളത്തിൽ നിന്നുളള നിരവധി വിമാനങ്ങൾ റദ്ദാക്കി

0
ദുബായ്: വിമാന സർവീസുകളെയടക്കം ബാധിച്ച് യുഎഇയിൽ പെയ്ത കനത്ത മഴ. ദുബായ്...

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി ; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

0
ന്യൂഡല്‍ഹി: സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തതെന്ന് ഭാരത് ബയോടെക്....

പ്രസ് ക്ലബ് ജേർണലിസം കോഴ്‌സുകൾക്ക് അപേക്ഷിക്കാം

0
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ...

ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവർത്തിച്ചിരുന്ന പോലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു

0
ആലപ്പുഴ: ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവർത്തിച്ചിരുന്ന പോലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം...