ഇനി ബി.ജെ.പിയോട് മൃദു സമീപനം ഉണ്ടാവില്ലെന്ന് കെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ബി.ജെ.പിയോട് മൃദുസമീപനം കോണ്‍ഗ്രസ് അവലംബിക്കുന്നു എന്ന ദുഷ്‌പേര് പാര്‍ട്ടിക്കുണ്ടാതായും അതിനാലാണ് ന്യൂനപക്ഷങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എതിരായ സമീപനം സ്വീകരിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. ആ പിഴവ് പുതിയ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും കെ.മുരളീധരന്‍ പറഞ്ഞു.

കേന്ദ്ര നയങ്ങള്‍ക്കെതിരെയും ബി.ജെ.പിക്കെതിരെയുമുള്ള നീക്കങ്ങളുടെ നേതൃത്വം കോണ്‍ഗ്രസ് ആണ് ഏറ്റെടുക്കേണ്ടതെന്നും പുതിയ നേതൃത്വത്തിന് അതിന് കഴിയും എന്നാണ് തന്റെ വിശ്വാസമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി. ഹൈക്കമാന്‍ഡ് തീരുമാനത്തിനൊപ്പം നിലകൊള്ളാനാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം എന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് അതിപ്രസരത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന പുതിയ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ പരാമര്‍ശത്തോട് പൂര്‍ണ്ണ പിന്തുണയാണെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. ഗ്രൂപ്പുകള്‍ ഇല്ലാതായത് സ്വാഗതാര്‍ഹമാണ്, അതിന്റെ പേരില്‍ പുതിയ ഗ്രൂപ്പുണ്ടാകരുതെന്നും കെ. മുരളീധരന്‍ പറഞ്ഞു. ജംബോ കമ്മറ്റികള്‍ പിരിച്ചുവിടുമെന്ന തീരുമാനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...