കോഴിക്കോട് : കെ.പി.സി.സി പുനഃസംഘടനയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് കെ. മുരളീധരന് എം.പി. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും അഭിപ്രായം മുഖവിലയ്ക്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
തര്‍ക്കം ഹൈകമാന്‍ഡ് പരിഹരിക്കുമെന്നും ഗ്രൂപ്പിനെതിരായ വികാരമാണ് പ്രവര്‍ത്തകര്‍ക്കുള്ളതെന്നും മുരളീധരന് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഡി.സി.സി ഭാരവാഹി പട്ടികയില്‍ താനുമായി കൂടിയാലോചന നടന്നിട്ടുണ്ട്. സമ്പൂര്‍ണ അഴിച്ചുപണിയാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. ഗ്രൂപ്പ് രഹിത നേതൃത്വം വരണമെന്നും അപശബ്ദം സ്വാഭാവികമാണെന്നും മുരളീധരന് പറഞ്ഞു.