സി.പി.എമ്മിന് മറുപടിയുമായി കെ.മുരളീധരന്‍ : സ്റ്റണ്ടും സെക്സുമുള്ള സിനിമയായി പിണറായി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : സി.പി.എമ്മിന് മറുപടിയുമായി കെ.മുരളീധരന്‍. സ്റ്റണ്ടും സെക്സുമുള്ള സിനിമയായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് കെ. മുരളീധരന്‍ പറഞ്ഞു.”മന്ത്രിമാരും മന്ത്രി പുത്രന്മാരുമായാണ് സ്വപ്നയുടെ ലിങ്ക്. അത്തരം ആരോപണങ്ങള്‍ ഞങ്ങള്‍ ഉന്നയിക്കുന്നില്ല, മന്ത്രി പുത്രനെക്കുറിച്ച്‌ പത്രങ്ങളില്‍ വാര്‍ത്ത കാണുന്നു. വരും ദിവസങ്ങളില്‍ പുറത്ത് വരുമായിരിക്കും. സ്വര്‍ണ്ണകള്ളക്കടത്തിന്‍റെ പേരില്‍ രാജ്യത്തെ ഒരു കോണ്‍ഗ്രസ് നേതാവിനേയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടില്ല.

ചിദംബരം, ശിവകുമാര്‍ അന്വേഷണങ്ങളെക്കെ വേറെ സംഭവങ്ങളുടെ പേരിലാണ്. മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണ്ണം കടത്തിയോയെന്ന സംശയം ഉയരാന്‍ കാരണക്കാരന്‍ ജലീല്‍ മാത്രമാണ്. ആവശ്യമില്ലാതെ മതത്തെ ഇതിലേക്ക് വലിച്ചടരുത്. ലാവ്‍ലിന്‍ കേസില്‍ കോടതി പരാമര്‍ശം വന്നപ്പോള്‍ അന്ന് സി.പി.എം പറഞ്ഞത് പിണറായി പാര്‍ട്ടി സെക്രട്ടറിയാണ്, മന്ത്രിയായിരുന്നങ്കില്‍ രാജിവെച്ചേനേയെന്നാണ്. ജലീല്‍ പാര്‍ട്ടി സെക്രട്ടറിയല്ല , മന്ത്രിയാണ്

ജലീല്‍ രാജിവെക്കണം ഇല്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ച്‌ വാങ്ങണം. രാജിവെക്കാതെ സമരത്തില്‍ നിന്ന് മാറില്ല കോവിഡിന്‍റെ പേരില്‍ സമരത്തില്‍ നിന്ന് മാറാന്‍ ഉദ്ദേശിക്കുന്നില്ല. ഇ.പി ജയരാജനും , ശശീന്ദ്രനും, തോമസ് ചാണ്ടിക്കുമില്ലാത്ത എന്ത് പ്രത്യേകതയാണ് ജലീലിനുള്ളത്”. കെ. മുരളീധരന്‍ ചേദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....