Friday, May 16, 2025 2:46 pm

പിണറായി വിജയൻ കോൺഗ്രസിനെ ഉപദേശിക്കാൻ വരെണ്ടെന്ന് കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിണറായി വിജയൻ കോൺഗ്രസിനെ ഉപദേശിക്കാൻ വരെണ്ടെന്ന് കെ മുരളീധരൻ. പിണറായി ബിജെപിയുടെ ബി ടീം. ഡൽഹിയിൽ ബിജെപി ജയിച്ചതിൽ തങ്ങൾക്ക് ഉത്തരവാദിത്വമല്ല. കോൺ​ഗ്രസ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും കെ മുരളീധരൻ പ്രതികരിച്ചു. മുഖ്യമന്ത്രി ലേഖനം എഴുതിയത് ബിജെപിയെ സുഖിപ്പിക്കാനാണ്. മൂന്നാം സർക്കാർ എന്നത് വ്യാമോഹം മാത്രം എന്നും മുരളീധരൻ വിമർശിച്ചു. തോൽക്കുന്നതുവരെ ജയിക്കുമെന്ന് അവകാശപ്പെടാനുള്ള സ്വാതന്ത്ര്യം ഗോവിന്ദൻ മാസ്റ്റർക്കുണ്ട്. പാർട്ടി അംഗങ്ങൾക്ക് മദ്യപിക്കാൻ പാടില്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയിൽ കെ മുരളീധരൻ പ്രതികരിച്ചു. സിപിഐഎമുകാർ സ്മോളോ ലാർ ജോ അടിക്കുന്നതിൽ കേരളത്തിന് ഒരു പ്രശ്നമേയല്ല. മദ്യ മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുകയാണ് വേണ്ടത്.

മദ്യപിക്കുന്നതിനോട് തനിക്ക് ഒരു താത്പര്യവുമില്ല. ആരും മദ്യപിക്കരുത് എന്നാണ് തൻറെ അഭിപ്രായമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ആശ വർക്കർമാരെ മഴയത്ത് നിറുത്തിയ പാർട്ടിയെ ആജീവനാന്തം ആളുകൾ പുറത്തു നിറുത്തുമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് സുധാകരൻ കുറ്റപ്പെടുത്തി. വാർത്താ കുറിപ്പിലൂടെയാണ് കെപിസിസി പ്രിസിന്‍റിന്‍റെ വിമർശനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവാവിനെ കാറിടിച്ച് കൊന്ന കേസില്‍ സിഐഎസ്എഫ് ജവാന്‍റെ മൊഴി പുറത്ത്

0
കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സിഐഎസ്എഫ്...

വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ മോചിപ്പിച്ചതിൽ വിമർശനവുമായി കേരള...

0
പത്തനംതിട്ട : ആന ഷോക്കേറ്റ് ചരിഞ്ഞതിൽ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ...

വിവാദങ്ങള്‍ക്കിടെ കെ യു ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം പെരുനാട് ഏരിയാ...

0
പത്തനംതിട്ട : വിവാദങ്ങള്‍ക്കിടെ കെ യു ജനീഷ് കുമാര്‍ എംഎല്‍എക്ക്...

ജി സുധാകരനെതിരെ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ആലപ്പുഴ: പോസ്റ്റൽ ബാലറ്റുകളിൽ കൃത്രിമം നടത്തിയെന്ന പ്രസ്താവന ജി സുധാകരൻ തിരുത്തിയെങ്കിലും...