കെ ഫോണ്‍ പദ്ധതി നാടിനെ വികസനനേട്ടങ്ങളിലേക്ക് കൊണ്ടുപോകും : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കെ ഫോണ്‍ പദ്ധതി നാടിനെ ഡിജിറ്റല്‍ യുഗത്തിന്റെ പ്രാപ്യമായ എല്ലാ വികസനനേട്ടങ്ങളിലേക്കും കൊണ്ടുപോകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കെ ഫോണ്‍ പദ്ധതി അടൂര്‍ നിയോജക മണ്ഡലതല ഉദ്ഘാടനം മൂന്നാളം ഗവ. എല്‍ പി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ആദ്യഘട്ടം എന്ന നിലയില്‍ 100 കണക്ഷനുകള്‍ ആണ് നല്‍കുന്നത്.
സ്‌കൂളുകള്‍, പൊതു സ്ഥാപനങ്ങള്‍ തുടങ്ങി വീടുകള്‍ക്കടക്കം കെ ഫോണിന്റെ സാധ്യതകള്‍ എത്തിക്കും.

പൊതുജനങ്ങളില്‍ ബി പി എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും വളരെ വേഗത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്ന തരത്തിലാണ് കെ ഫോണ്‍ സജ്ജമാക്കിയിരിക്കുന്നത്. നൂതനങ്ങളായ നിരവധി പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിവരുന്നത്. ഈ ആധുനിക ഘട്ടത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം അത്യന്താപേഷിതമാണ്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ആയി ആണ് പൊതുജങ്ങള്‍ക്ക് സേവനം നല്‍കുന്നത്. കുട്ടികളുടെ പഠനവുമായി ബന്ധപെട്ടും അഡ്മിഷന്‍ സംബന്ധമായും അങ്ങനെ ജീവിതത്തിന്റെ എല്ലാ തലത്തിലും ഇന്റര്‍നെറ്റിന്റെ ഉപയോഗവും ആവശ്യകതയും കൂടി വരികയാണ്. നൂതനമായ സാങ്കേതിക വിദ്യകളുടെ അനിവാര്യത കണക്കിലെടുത്തുകൊണ്ട് സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും വികാസനപരമായ മാറ്റങ്ങള്‍ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കെഫോണ്‍. സുശക്തമായ ഓപ്ടിക്കല്‍ ഫൈബര്‍ ശൃംഗല സംസ്ഥാനത്തിലുടനീളം സ്ഥാപിക്കുന്നതിലൂടെ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ 14000 സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്കും മുപ്പതിനായിരത്തില്‍പരം ഓഫീസുകളിലേക്കും വ്യാപിക്കുകയാണ്. 20 ലക്ഷം ബി പി എല്‍ കുടുംബങ്ങള്‍ക്കാണ് സൗജന്യമായി കെ ഫോണ്‍ സേവനം ലഭ്യമാക്കുന്നത്. കെ എസ് ഇ ബിയും കെ എസ് ഐ ടി യും ചേര്‍ന്ന് സംയുക്തമായി കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

കോവിഡ് സമയത്താണ് ഇന്റര്‍നെറ്റിന്റെ ആവശ്യകത കൂടുതല്‍ ജനങ്ങളിലേക്ക് എത്തിയത്. ഓണ്‍ലൈന്‍ വഴിയുള്ള വിദ്യാഭ്യാസം കൂടുതല്‍ വ്യാപകമായതും ആ സമയത്താണ്. സാഹചര്യങ്ങള്‍ക്കനുസൃതമായി വളരെ വേഗത്തില്‍ വികസനപരമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റര്‍നെറ്റിന്റെ ആവശ്യം വളരെ പ്രധാനപെട്ടതാണ്. മണ്ഡലത്തില്‍ കെ ഫോണ്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രണ്ട് സ്‌കൂളുകളാണ് തെരെഞ്ഞെടുത്തിട്ടുള്ളത്. അതില്‍ ഒന്ന് മൂന്നാളവും രണ്ട് ചെന്നമ്പള്ളി സ്‌കൂളുമാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ ഫോണിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു തുളസീധരകുറുപ്പ്, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ പ്രശാന്ത് ചന്ദ്രന്‍ പിള്ള, ഹെഡ്മിസ്ട്രസ് ലീന, അടൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് പി. രവീന്ദ്രന്‍, പിടിഎ പ്രസിഡന്റ് വിദ്യാ രാജേഷ്, കൗണ്‍സിലര്‍മാരായ അനിതാദേവി, ഡി. സജി, മഹേഷ് കുമാര്‍, അടൂര്‍ തഹസീല്‍ദാര്‍ ജോണ്‍ സാം, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...