കെ ആർ നാരായണൻ ചരിത്രപുരുഷൻ: രാഷ്ട്രപതി

For full experience, Download our mobile application:
Get it on Google Play

പാലാ/തിരുവനന്തപുരം: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ ചരിത്രപുരുഷനാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തിയ കെ ആർ നാരായണൻ ഫൗണ്ടേഷൻ ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. അംബാസിഡർ, വൈസ് ചാൻസിലർ, എം പി, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിച്ച കെ ആർ നാരായണൻ മികച്ച ഭരണാധികാരിയായിരുന്നു. കെ ആർ നാരായണൻ പ്രചോദനമാണ്. കേരളത്തിൻ്റെ പുത്രനാണ് അദ്ദേഹമെന്നും ദ്രൗപതി മുർമു പറഞ്ഞു. രാജ്ഭവനിൽ നാളെ കെ ആർ നാരായണൻ്റെ പ്രതിമ താൻ അനാവരണം ചെയ്യുമെന്നും രാഷ്ട്രപതി പറഞ്ഞു. കെ ആർ നാരായണൻ്റെ സ്മരണ നിലനിർത്താൻ തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കണമെന്ന് ഫൗണ്ടേഷൻ നൽകിയ നിവേദനത്തിൽ അഭ്യർത്ഥിച്ചു. നിവേദനം ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറുമെന്ന് രാഷ്ട്രപതി ഭാരവാഹികളെ അറിയിച്ചു.

കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് തയ്യാറാക്കിയ കെ ആർ നാരായണൻ ഭാരതത്തിൻ്റെ സൂര്യതേജസ് എന്ന ജീവചരിത്ര ഗ്രന്ഥവും കെ ആർ നാരായണനെക്കുറിച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ ഉഴവൂരിൻ്റെ പുത്രൻ എന്ന ഡോക്കുമെൻ്ററിയും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് രാഷ്ട്രപതിയ്ക്ക് സമ്മാനിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സെക്രട്ടറി ആർ അജിരാജ കുമാർ, ലീഗൽ സെൽ അധ്യക്ഷൻ അഡ്വ ജെ ആർ പത്മകുമാർ എന്നിവരാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...