സ്‌കൂള്‍ അഴിമതി ആരോപണത്തില്‍ തരം താഴ്ത്തപ്പെട്ട കെ രാഘവന്‍ വീണ്ടും ജില്ലാ സെക്രട്ടേറിയേറ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണം പൂര്‍ത്തിയാക്കി. സ്‌കൂള്‍ അഴിമതി ആരോപണത്തില്‍ തരം താഴ്ത്തപ്പെട്ട കെ രാഘവന്‍ വീണ്ടും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. എച്ച് സലാം, ജി രാജമ്മ എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍. സംസ്ഥാന സമിതിയിയില്‍ നിന്ന് ഒഴിവായ മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ ഇനി സിപിഎം ബ്രാഞ്ച് അംഗമായി തുടരും. ജി സുധാകരന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.

കായംകുളം എംഎല്‍എ യു പ്രതിഭ, നവമാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളും ഇന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ചയായേക്കും. എം എല്‍ എക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരണമായിരുന്നു യോഗത്തില്‍ മുഖ്യ അജണ്ട. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാണ് 12 അംഗ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...