കെ-റെയില്‍ കല്ലുകൾ പിഴുതെറിയുന്നു ; സര്‍ക്കാര്‍ പ്രതിരോധത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ-റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തില്‍. സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ വിചാരിച്ചതുപോലെ കല്ലിടലും സര്‍വേയും അത്ര ലളിതമായി പൂര്‍ത്തിയാക്കാനാവില്ലെന്നു തന്നെയാണ് ഇപ്പോള്‍ സര്‍ക്കാരും ചിന്തിക്കുന്നത്. ഓരോ ദിവസം ചെല്ലുന്തോറും കല്ലിടല്‍ പ്രതിസന്ധിയിലാകുകയാണ്. അതിനിടെ എല്‍ഡിഎഫിലും കെ-റെയില്‍ വിഷയത്തില്‍ ചില മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. സിപിഎം ഇതര കക്ഷികളില്‍ പലര്‍ക്കും ഇത്ര റിസ്‌ക് എടുക്കുന്നതില്‍ കടുത്ത എതിര്‍പ്പുണ്ട്. പക്ഷേ ഇവരാരും പരസ്യമായി എതിര്‍ത്തിട്ടില്ല.

സിപിഐ സംസ്ഥാന സെക്രട്ടറി കെ-റെയിലിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ മറ്റു നേതാക്കളില്‍ അതൃപ്തിയുണ്ട്. പക്ഷേ ആരും പരസ്യമായി പറയുന്നില്ല. മറ്റു ചില ഘടകകക്ഷികളും പരസ്യമായി അഭിപ്രായം പറയാന്‍ തയ്യാറല്ലെങ്കിലും അസ്വസ്ഥരാണ്. പദ്ധതി സംബന്ധിച്ച്‌ ആളുകളെ വിശ്വാസത്തിലെടുക്കാതെ മുമ്പോട്ടു പോകുന്നത് ഗുണം ചെയ്യില്ലെന്നു തന്നെയാണ് ഇവരുടെ അഭിപ്രായം. പക്ഷേ സിപിഎം നേതൃത്വം വിഷയത്തില്‍ നിലപാട് കര്‍ക്കശമാക്കിയതിനാല്‍ എതിരഭിപ്രായം പറയാന്‍ ഇവരാരും തയ്യാറല്ല.

ആദ്യഘട്ടത്തില്‍ സ്ഥലം നഷ്ടമാകാനിടയുള്ള 9000ത്തിലേറെ കുടുംബങ്ങളുടെ മാത്രം പ്രതിഷേധമോ ഒറ്റപ്പെട്ട സമരങ്ങളോ ഉണ്ടാകുമെന്നായിരുന്നു സര്‍ക്കാരും കണക്കുകൂട്ടിയത്. പക്ഷേ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു തന്നെയാണ് സമീപ ദിവസങ്ങളിലെ സ്ഥിതി വ്യക്തമാക്കുന്നത്. കല്ലിട്ട എല്ലാ സ്ഥലങ്ങളിലും ഇതിനെതിരെ പ്രതിഷേധമുയര്‍ന്നു. ഇതില്‍ പ്രാദേശികമായി ഇടതു പ്രവര്‍ത്തകര്‍ക്കും അതൃപ്തിയുണ്ട്.

പ്രതിഷേധക്കാരായ നാട്ടുകാരെ എങ്ങനെ നേരിടുമെന്ന ചിന്തയിലാണ് ഇടതുനേതാക്കള്‍. മാത്രമല്ല പഴയ ശബരിമല സ്ത്രീ പ്രവേശനം മോഡലില്‍ വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കെ റെയില്‍ സമരം തിരിച്ചടി ഉണ്ടാക്കുമോ എന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഒന്നുകില്‍ പ്രതിഷേധം തണുപ്പിക്കുക അല്ലെങ്കില്‍ ജനത്തിന്റെ വഴിക്ക് കാര്യങ്ങള്‍ നീക്കുക എന്ന രാഷ്ട്രീയ തീരുമാനത്തിന് മുന്നണി നിര്‍ബന്ധിതരാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ മോഷണം : ഓട്ടോറിക്ഷയില്‍ നിന്നും പണവും രേഖകളും...

0
കോന്നി : കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടി...

0
ചെന്നൈ: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ...

കണ്ണൂരിൽ മാത്രമല്ല കേരളത്തിലാകെ ഡോക്ടേഴ്സിന്റെ പ്രതിസന്ധി ഉണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി...

0
തിരുവനന്തപുരം: കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ലെന്ന വാർത്തയിൽ പ്രതികരിച്ച്...

തട്ടിപ്പിന് അറസ്റ്റിലായ നഴ്സ് ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത

0
ജയ്പൂർ: 65-കാരനായ ഡോക്ടറിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ...