Saturday, July 5, 2025 6:32 am

കെ റെയിലിന് വേണ്ടി ഭൂമി വിട്ടു നല്‍കുന്നവര്‍ വഴിയാധാരമാകില്ല : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ റെയിലിന് വേണ്ടി ഭൂമി വിട്ടു നല്‍കുന്നവര്‍ വഴിയാധാരമാകില്ലെന്നു മുഖ്യമന്ത്രി. കേരളത്തിന്റെ വികസന ക്ഷേമ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലിന് കേന്ദ്രം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ റെയിലിന് വേണ്ടി ഭൂമി വിട്ടു നല്‍കുന്നവര്‍ വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള രൂപീകരണം മുതല്‍ നാടിന് നന്‍മ വരരുത് എന്നാഗ്രഹിക്കുന്നവരാണ് വലത് പക്ഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഒന്നും നടക്കരുത് എന്നാണ് ഇപ്പോഴുള്ള പ്രതിപക്ഷം ആഗ്രഹിക്കുന്നത്. മറ്റ് നാടുകളിലെ വികസനം കണ്ട് അന്ധാളിച്ച്‌ നില്‍ക്കേണ്ടവരല്ല മലയാളികളെന്നും നല്ല നാളെയിലേക്കാണ് കേരളം നടന്ന് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിലര്‍ എതിര്‍ക്കുന്നു എന്നത് കൊണ്ട് നാടിനാവശ്യമായ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും കെ റെയിലിന് ഭൂമി വിട്ടു നല്‍കുന്നവര്‍ വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ ചില വികസന പദ്ധതികളോട് കേന്ദ്രം ശരിയല്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ പിന്തുണയോടെയാണ് വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ തില്ലങ്കേരി രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍ ,ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിൽ ആരോഗ്യവകുപ്പ് ഉടൻ തുടർനടപടികളിലേക്ക് കടക്കും

0
തിരുവനന്തപുരം :​ ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിൽ അന്വേഷണം നടത്തിയ വിദഗ്ധസമിതി...

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

0
ഗാസ : ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്....

ഉത്സവത്തിനിടെ സംഘർഷം ; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു

0
കൊല്ലം : കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം....