മദ്ധ്യ വേനലവധിക്കാലത്തെ അദ്ധ്യാപക ട്രെയിനിംഗ് ക്യാമ്പുകളില്‍ സമൂല മാറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മദ്ധ്യ വേനലവധിക്കാലത്തെ ട്രെയിനിംഗ് ക്യാമ്പുകളില്‍ ഇനി ക്ലാസെടുക്കലിനു പകരം പരസ്പര ആശയ വിനിമയത്തിലൂന്നിയുള്ള പരിശീലനമാകും നടക്കുക. കൊവിഡാനന്തരം എത്തുന്ന കുട്ടികളെ പഠനത്തിലേക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ അദ്ധ്യാപന രീതിയില്‍ മാറ്റമാണ് വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്. രണ്ടോ മൂന്നോ ദിവസം രാവിലെ മുതല്‍ വൈകീട്ടുവരെ മാത്രമായി നടത്തിയിരുന്ന പരിശീലന ക്യാമ്പുകള്‍ക്ക് പകരം ക്യാമ്പിടങ്ങളില്‍ തന്നെ തങ്ങി ട്രെയിനിംഗ് പൂര്‍ത്തീകരിക്കും. അദ്ധ്യാപകര്‍ക്ക് ക്യാമ്പില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കാനുമുള്ള അവസരമുണ്ടാകും.

ജില്ലയിലെ മൂന്നോ നാലോ സ്കൂളുകള്‍ തിരഞ്ഞെടുത്ത് ഗ്രൂപ്പുണ്ടാക്കിയാവും പരിശീലനം. ആദ്യ ഘട്ടമെന്ന നിലയില്‍ എല്‍.പി വിഭാഗത്തിലെ അദ്ധ്യാപകരെയാണ് പുതിയ പരിശീലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 58,000 എല്‍.പി സ്കൂള്‍ അദ്ധ്യാപകരാണുള്ളത്. രാവിലെ ഒരു മണിക്കൂര്‍ യോഗയും ഒരു ദിവസം യാത്രയും. മേയ് 25ന് മുന്‍പ് ട്രെയിനിംഗ് ക്യാമ്പുകള്‍ പൂര്‍ത്തിയാക്കാനുള്ള മുന്നൊരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പിലും എസ്.എസ്.കെയിലും എസ്.സി.ഇ.ആര്‍.ടിയിലുമൊക്കെയായി നടക്കുന്നുണ്ട്.

കൊവിഡ് കാലത്ത് മൂന്നും നാലും മണിക്കൂര്‍ സ്ക്രീനിനു മുന്നില്‍ ചെലവഴിച്ച കുട്ടികളെ തിരികെ പാഠപുസ്തകങ്ങളിലേക്കും അക്ഷരങ്ങളുടെ ലോകത്തേക്കും മടക്കിക്കൊണ്ടു വരണം. കൂടുതല്‍ ഊര്‍ജസ്വലരായ അദ്ധ്യാപകരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന പരിശീലന പരിപാടിയുടെ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളും സജീവം. 23 നുള്ളില്‍ ഇതു സംബന്ധിച്ച്‌ മൊഡ്യൂള്‍ തീര്‍പ്പാക്കും. ഇതിന്റെ ചുവടു പിടിച്ചാകും വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ അദ്ധ്യാപകര്‍ക്കും പരിശീലനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...