ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ 240 രൂപ വരെ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച ഡിജിറ്റൽ ലഗേജ് ലോക്കർ യാത്രക്കാർക്ക് പ്രയോജനകരം. ദിവസേന ശരാശരി 30 പേരോളം ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. മൊബൈൽ ഫോണുപയോഗിച്ചോ ലോക്കർ സംവിധാനത്തിലെ ടാബ് ഉപയോഗിച്ചോ യാത്രക്കാർക്ക് ലോക്കർ ബുക്ക് ചെയ്യാം. ടാബിൽ ടാപ്പ് ചെയ്തതിനുശേഷം ഫോൺ നമ്പർ നൽകി വാട്‌സാപ്പിൽ ഒ.ടി.പി. നേടുക. തുടർന്ന് ചാർജ് അടയ്ക്കുക. ഉടൻതന്നെ ആവശ്യമായ സൈസിലുള്ള ലോക്കർ തിരഞ്ഞെടുക്കാം. മൊബൈൽ ഫോൺ ഉപയോഗിച്ചാണെങ്കിൽ വാട്‌സാപ്പിലേക്കോ വാട്‌സാപ്പ് ഇല്ലാത്ത ഫോണാണെങ്കിൽ ടെക്‌സ്റ്റ് മെസേജ് ആയോ ഒ.ടി.പി. ലഭിക്കും.

ലോക്കർ സൈസ് സെലക്ട് ചെയ്താലുടൻ ചാർജുതുക കാണിക്കും. ഇതടച്ചാൽ ലോക്കർ തുറന്നു കിട്ടും. യാത്രകഴിഞ്ഞ് തിരിച്ചുവരുമ്പോഴും ബുക്ക് ചെയ്ത മൊബൈലിലേക്ക് വരുന്ന ഒ.ടി.പി. എന്റർ ചെയ്താൽ ലോക്കർ തുറന്നുകിട്ടും. യാത്രക്കാരന് തനിയെ പ്രവർത്തിപ്പിക്കാവുന്ന സംവിധാനമാണിത്. യാത്രക്കാർക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടങ്കിൽ സമീപത്തെ നോർമൽ ക്ലോക്ക് റൂമിലുള്ള ജീവനക്കാരുടെ സഹായം ലഭിക്കും. ലോക്കർ തുറക്കാൻ ലോക്കറിനു പുറത്തെ ക്യൂആർ കോഡ് സ്കാൻ ചെയ്യുകയുമാവാം. നാലാം പ്ലാറ്റ്‌ഫോമിലെ എ.സി. വെയിറ്റിങ്‌ ഹാളിനടുത്താണ് ഡിജിറ്റൽ ലോക്കർ സ്ഥാപിച്ചിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...