കെ.റെയിൽ : കേന്ദ്ര റെയിൽവേ മന്ത്രി ഇന്ന് യുഡിഎഫ് എംപിമാരുമായി കൂടിക്കാഴ്ച നടത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കെ – റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപി മാരുമായി കൂടിക്കാഴ്ച നടത്തും. പദ്ധതി നടപ്പാക്കരുതെന്നാണ് എംപിമാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ് എം പി മാർ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പദ്ധതി സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് നിവേദനത്തിൽ ഉന്നയിക്കുന്നു.

ഇ ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ പദ്ധതി പ്രയോഗികമല്ലെന്നു വ്യക്തമാക്കിയ കാര്യവും നിവേദനത്തിൽ ചൂണ്ടികാണിക്കുന്നു. പദ്ധതി നിർത്തിവെക്കാൻ നിർദ്ദേശിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. പദ്ധതിയുമായി കേന്ദ്രസർക്കാർ ഒരു തരത്തിലും സഹകരിക്കരുതെന്നും എംപി മാർ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള 18 എം പിമാരും പുതുച്ചേരി എംപി വി വൈത്തി ലിംഗവുമാണ് നിവേദനത്തിൽ ഒപ്പ് വെച്ചിരിക്കുന്നത്. എന്നാൽ ശശി തരൂർ എംപി നിവേദനത്തിൽ ഒപ്പ് വച്ചിട്ടില്ല, വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നാണ് ശശി തരൂരിന്റെ നിലപാട്. വൈകീട്ട് 3 മണിക്കാണ് റെയിൽവേ മന്ത്രിയും എംപി മാരുമായുള്ള കൂടിക്കാഴ്ച.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...