Thursday, April 25, 2024 1:53 pm

കെ – റെയില്‍ സില്‍വര്‍​ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച സര്‍വേക്കല്ല് പിഴുതുമാറ്റി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മാടായിപ്പാറയില്‍ കെ – റെയില്‍ സില്‍വര്‍​ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച സര്‍വേക്കല്ല് പിഴുതുമാറ്റിയതായി കണ്ടെത്തി. ചൊവ്വാഴ്ച രാത്രി പാറക്കുളത്തിന് സമീപത്താണ്​ സില്‍വര്‍ ലൈന്‍ സര്‍വേയുടെ ഭാഗമായി സ്ഥാപിച്ച കല്ല്​ പിഴുതുമാറ്റിയത് ​കണ്ടെത്തിയത്​. പഴയങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു. പ​ദ്ധ​തി​ക്കാ​യി സ്ഥാ​പി​ച്ച സ​ര്‍​വേ​ക്കു​റ്റി​ക​ള്‍ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ പി​ഴു​തെ​റി​യുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യെ സ​ര്‍​വ​ശ​ക്തി​യു​മു​പ​യോ​ഗി​ച്ച്‌​ എ​തി​ര്‍​ക്കാനാണ് കെ.​പി.​സി.​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി യോ​ഗം ഇന്നലെ ഐ​ക്യക​ണ്ഠേന​​ തീ​രു​മാ​നി​ച്ചത്. പ​ദ്ധ​തിക്കുള്ള ര​ണ്ടു ല​ക്ഷം കോ​ടി​യി​ല്‍ നി​ന്നു​ള്ള അ​ഞ്ച് ശ​ത​മാ​നം ക​മ്മീ​ഷ​നി​ലാ​ണ് പി​ണ​റാ​യി​യു​ടെ ക​ണ്ണെന്ന് സുധാകരന്‍ വിമര്‍ശിച്ചിരുന്നു. മു​ഖ്യ​മ​ന്ത്രിയുടെ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ള്‍​ക്ക് ബ​ദ​ലാ​യി ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.

പ്ര​ചാ​ര​ണത്തിന് വ​ള​ന്റി​യ​ര്‍​മാ​രെ നി​യോ​ഗി​ക്കും. പ​ദ്ധ​തി ക​ട​ന്നു​പോ​കു​ന്ന 12 ഹോ​ട്ട്​ സ്​​പോ​ട്ടു​ക​ളി​ല്‍ ക​ര്‍​ഷ​ക​സ​മ​ര മാ​തൃ​ക​യി​ല്‍ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നും ധാരണയായി. കാ​ല​ഹ​ര​ണ​പ്പെ​ട്ട സാ​ങ്കേ​തി​ക വി​ദ്യ​യാണ്​ ഉപയോഗിക്കുന്നത്. കെ – റെയില്‍ സൃഷ്ടിക്കുന്ന ദുരന്തത്തിന് ഇരയാകുന്നത് റെയില്‍പാത കടന്നുപോകുന്ന വഴിയിലുള്ളവര്‍ മാത്രമല്ല. ഏറെ വലിയ പ്രദേശത്തെ ആളുകളെ ബാധിക്കും. റോഡ് പാടില്ല, റോഡ് വികസിപ്പിക്കരുത്, റെയില്‍വേ ട്രാക്ക് വികസിപ്പിക്കരുത്. ഇതൊക്കെ വന്നാല്‍ എന്താണ് കഥ. 10 ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. അവിടെയൊന്നും റോഡ് നിര്‍മിക്കാന്‍ പാടില്ലായെന്നായാല്‍ എന്താകും അവസ്ഥ. സില്‍വര്‍ ലൈനിന് വേണ്ടി മുഖ്യമന്ത്രി വാശിപിടിക്കുന്നത് ലാവലിന്‍ നേട്ടം ഓര്‍ത്താണ്. എന്നാല്‍ ഒരു കാരണവശാലും ഈ പദ്ധതി നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. വീടുകള്‍ കയറി പ്രചാരണം നടത്തും. ലഘുലേഖകള്‍ നല്‍കി ജനങ്ങളെ ബോധവത്കരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട്...

0
തിരുവനന്തപുരം : രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ...

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

0
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം...

മാസപ്പടി കേസ് : മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടൻ, വിധി അടുത്ത മാസം...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും....

US ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കത്തുന്നു ; സര്‍വകലാശാലകളിൽ വ്യാപക അറസ്റ്റ്

0
വാഷിങ്ടണ്‍: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍...