കെ റെയിൽ നടപ്പിലാക്കാനാകാത്ത പദ്ധതി : വി.എം സുധീരൻ

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : കെ റെയിൽ എന്നപേരിൽ സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്ന പദ്ധതി കേരളത്തിൽ നടപ്പിലാക്കാനാകാത്തതെന്ന് വി എം സുധീരൻ അഭിപ്രായപ്പെട്ടു. കേരള സർക്കാരിന്റെ നവകേരള സദസ്സിന് ബദലായി സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യഥാർത്ഥ ജനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഴുവൻ ജനങ്ങളുടെയും ന്യായമായ ആവശ്യങ്ങൾ നിറവേറ്റി സ്വൈര്യ ജീവിതത്തിന് അവസരം ഉണ്ടാക്കുകയാണ് വികസനം എന്ന കാഴ്ചപ്പാടിൽ ഭരണാധികാരികൾ ചെയ്യേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ നവകേരള സദസ്സ് ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ അല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തിനാണ് ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ എഴുതിയ ലക്ഷക്കണക്കിന് പരാതികൾ വാങ്ങിക്കൂട്ടുന്നത് എന്നും അദ്ദേഹം ചോദിച്ചു.

സമരസമിതി ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരി, സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ, ജോർജ് മാമൻ കൊണ്ടൂർ സമരസമിതി കോട്ടയം ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ, രക്ഷാധികാരി മിനി കെ ഫിലിപ്പ്, അനീഷ് വരിക്കണ്ണാമല, അജികുമാർ കറ്റാനം, ബിനു ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലാലു തോമസ്, ജിജി ജോൺ മാത്യു, ഗ്രാമപഞ്ചായത്ത് അംഗം അനിൽ ബാബു, സുനിൽ മറ്റത്തിൽ, കെ ആർ പ്രസാദ്, ശരണ്യാ രാജ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ജനകീയ സംവാദത്തിൽ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പങ്കെടുത്തവർ പ്രശ്നങ്ങൾ അവതരിപ്പിച്ചു.

16 വർഷം പിന്നിട്ട ചങ്ങര സമിതി നേതാവ് ബേബി ചെരിപ്പിട്ടകാവ്, ശബരിമല തീർത്ഥാടകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് പി പി പ്രസാദ്, ചുമട്ട് തൊഴിലാളി ജോസഫ് എം എഫ്, ഓട്ടോറിക്ഷ തൊഴിലാളി റ്റി. രാജേന്ദ്രൻ, ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താവ് തങ്കമ്മ മണിയൻ, വിദ്യാർത്ഥി പ്രതിനിധി പ്രശംസ പ്രസാദ് , കെഎസ്ആർടിസി പെൻഷനർ സി എസ് പണിക്കർ, ട്രാക്കോ കേബിൾസ് തൊഴിലാളി എബ്രഹാം എം. ഒ , റബ്ബർ കർഷകൻ തോമസ് വർഗീസ്, ക്ഷീരകർഷകൻ സുരേഷ് സ്രാമ്പിക്കൽ, വിധവാ പെൻഷൻ ഗുണഭോക്താവ് ഓമനാമ്മ സി എൻ, വീട്ടമ്മ ശോഭാ രമണൻ, കെട്ടിട നിർമ്മാണ തൊഴിലാളി പി. എ.രാജപ്പൻ, യുവജനപ്രതിനിധി ഗോകുൽ ജി കെ, അധ്യാപക പ്രതിനിധി അനീഷ് വി. ചെറിയാൻ, പെൻഷൻകാരുടെ പ്രതിനിധി ജെയിംസ് കാക്കനാട്ടിൽ, മരം കയറ്റതൊഴിലാളിയുടെ പ്രതിനിധി വി.കെ. തങ്കപ്പൻ, ആർട്ടിസാൻസ് പ്രതിനിധി കെ പി സെൽവകുമാർ തുടങ്ങിയവർ അവതരിപ്പിച്ച പ്രശ്നങ്ങൾ പരാതിയായി എഴുതി സ്വീകരിച്ച് പരിഹാരത്തിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് വി എം സുധീരൻ ഉറപ്പുനൽകി. പൊതുജനങ്ങളെ പ്രതിനിധീകരിച്ച് എത്തിയ പൗര ജനങ്ങളെ അദ്ദേഹം ആദരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി – പഴവങ്ങാടി പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി 

0
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുകതാഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം ; പ്രതി കുറ്റം സമ്മതിച്ചു

0
ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

പ്രാര്‍ഥനാലയത്തിലെ ക്രൂര പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബൽ വര്‍ഷിപ്പ് സെന്ററിനെതിരെ പോലീസ് കേസ്...

0
പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം...

ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി , നാലുപേർ അറസ്റ്റിൽ

0
റായ്‌പൂർ: ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന...