തിരുവനന്തപുരം : അപകടത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ.രാജന്‍. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും റവന്യൂമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്തിന് സമീപം നാടിനെ നടുക്കിയ അപകടം ഉണ്ടായത്.
അപകടത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പതുപേര്‍ മരിച്ചു. ആറ് പുരുഷന്‍മാരും മൂന്ന് സ്ത്രീകളുടെയും മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പരുക്കേറ്റ നാൽപ്പതിലധികം യാത്രക്കാരെ തൃശൂർ മെഡിക്കൽ കോളജിലും ആലത്തൂർ താലൂക്ക് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, നെന്മാറയിലെയും ആലത്തൂരിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.