ഗണേഷിന്റെ പരാതിയുടെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കും : അഡ്വ.കെ. രാജു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നാ​പു​രം : ഗ​ണേ​ഷ് കു​മാ​ര്‍ സി.​പി.​ഐ​ക്കെ​തി​രെ കാ​ന​ത്തി​ന് പ​രാ​തി ന​ല്‍കി​യാ​ല്‍ അ​തി​ന്റെ സ്ഥാ​നം ച​വ​റ്റു​കു​ട്ട​യി​ലാ​യി​രി​ക്കു​മെ​ന്നും ഗ​ണേ​ഷ് കു​മാ​റി​ന് ത​ല​ക്ക​ന​മാ​ണെ​ന്നും മു​ന്‍മ​ന്ത്രി​യും സി.​പി.​ഐ നേ​താ​വു​മാ​യ അ​ഡ്വ.​കെ.രാ​ജു. സി.​പി.​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന രാ​ഷ്ട്രീ​യ​വി​ശ​ദീ​ക​ര​ണ​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്‍.​ഡി.​എ​ഫി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ എം.​എ​ല്‍.​എ പ്ര​വ​ര്‍​ത്തി​ച്ചി​ല്ലെ​ങ്കി​ല്‍ പി​ടി​ച്ചു​കെ​ട്ടാ​ന​റി​യാം. സി.​പി.​ഐ​യെ​യും സി.​പി.​എ​മ്മി​നെ​യും ത​മ്മി​ല​ടി​പ്പി​ക്കാ​നാ​ണ് ഗ​ണേ​ഷ്​ കു​മാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. അ​സൂ​യ​യും കു​ശു​മ്പുമാ​ണ് ഗ​ണേ​ഷ് കു​മാ​റി​ന്. അ​ദ്ദേ​ഹ​ത്തി​ന് പ​ല രീ​തി​യി​ലും അ​ഭി​ന​യി​ക്കാ​ന​റി​യാം. പ​ത്ത​നാ​പു​ര​ത്ത് വി​ക​സ​ന മു​ര​ടി​പ്പാ​ണെ​ന്നും രാ​ജു കൂ​ട്ടി​ച്ചേ​ര്‍ത്തു.

ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ സി.​പി.​ഐ രാ​ഷ്ട്രീ​യ​വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി​യ​തോ​ടെ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​വും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും മ​റ​നീ​ക്കി പു​റ​ത്തു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ മ​ണ്ഡ​ലം സ​മ്മേ​ള​ന​ങ്ങ​ള്‍ മു​ത​ലാ​ണ് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള പോ​ര് മു​റു​കി​യ​ത്. സി.​പി.​ഐ​യു​ടെ പ​ത്ത​നാ​പു​രം, കു​ന്നി​ക്കോ​ട് മ​ണ്ഡ​ലം സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പേ​രെ​ടു​ത്തു​പ​റ​ഞ്ഞ് എം.​എ​ല്‍.​എ​യെ വി​മ​ര്‍ശി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന കേ​ര​ള കോ​ണ്‍ഗ്ര​സ് ബി​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​ത്വ ക്യാ​മ്പില്‍ സി.​പി.​ഐ​ക്കെ​തി​രെ ഗ​ണേ​ഷ് കു​മാ​ര്‍ പ​ര​സ്യ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചു.

പി​ന്നാ​ലെ​യാ​ണ് സി.​പി.​ഐ പ​ത്ത​നാ​പു​രം മ​ണ്ഡ​ലം നേ​തൃ​ത്വം രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ​യോ​ഗം ചേ​ര്‍ന്ന​ത്. ഹോ​ര്‍​ട്ടി​കോ​ര്‍​പ്​ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​എ​സ്.വേ​ണു​ഗോ​പാ​ല്‍, ജി​ല്ല കൗ​ണ്‍​സി​ല്‍ അം​ഗം എം.​ജി​യാ​സു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ രൂ​ക്ഷ​മാ​യാ​ണ് എം.​എ​ല്‍.​എ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ വി​മ​ര്‍​ശി​ച്ച​ത്. കേ​ര​ള കോ​ണ്‍ഗ്ര​സ് ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ഷ്ട്രീ​യ​വി​ശ​ദീ​ക​ര​ണ​യോ​ഗം ചേ​രു​ന്നു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...