Saturday, July 5, 2025 6:31 am

സില്‍വര്‍ലൈന്‍ പദ്ധിയുടെ നിര്‍മാണച്ചെലവ് എസ്റ്റിമേറ്റ് തുകയില്‍ കൂടില്ല ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളാ റെയില്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്റെ സില്‍വര്‍ലൈന്‍ പദ്ധതിയുടെ യഥാര്‍ഥ ചെലവ് എസ്റ്റിമേറ്റ് തുകയേക്കാള്‍ കൂടുതലാകുന്ന സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് നീതി ആയോഗിനു സമര്‍പ്പിച്ചിരുന്നു. അവരുടെ ആദ്യ ഘട്ട പരിശോധനയില്‍ ഡല്‍ഹി-മീററ്റ് ആര്‍.ആര്‍.ടി.എസ്, മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍, മെട്രോ റെയില്‍വേസ് തുടങ്ങിയ പദ്ധതികളുടെ ചെലവുമായി സില്‍വര്‍ലൈന്‍ പദ്ധതിയുടെ ചെലവു താരമത്യം ചെയ്തിരുന്നു.

ഇതേക്കുറിച്ച്, നീതി ആയോഗ് കെ.ആര്‍.ഡി.സി.എല്ലിന്റെ വിശദീകരണം ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കെ.ആര്‍.ഡി.സി.എല്‍ വിശദീകരണം സമര്‍പ്പിക്കുകയും നീതി ആയോഗ് അത് അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ വായ്പയ്ക്കായി കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിനു നീതി ആയോഗ് ശുപാര്‍ശ ചെയ്തതുമാണ്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിന്‍റെ സ്ക്രീനിംഗ് കമ്മമിറ്റി വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ ആക്സില്‍ ലോഡ് പതിനേഴ് ടണ്‍ ആയതിനാല്‍ ചരക്കു ട്രെയിനുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്നും ഹൈബ്രിഡ് മോഡല്‍ നടപ്പിലാക്കി സാമ്പത്തിക ലാഭം നേടാന്‍ സാധിക്കില്ലെന്നുമുള്ള വാദം വസ്തുതാ വിരുദ്ധമാണ്. മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ 16 ടണ്‍ ആക്സില്‍ ലോഡുള്ള പാസഞ്ചര്‍ തീവണ്ടികളും മണിക്കൂറില്‍ 120 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ 22.5 ടണ്‍ ആക്സില്‍ ലോഡുള്ള റോ-റോ ചരക്കു വണ്ടികളും ഓടിക്കാന്‍ പര്യാപ്തമായ ഘടനയിലാണ് സില്‍വര്‍ലൈന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് ചരക്കുഗതാഗതം സുഗമമായി നടക്കും -മുഖ്യമന്ത്രി പറഞ്ഞു. എ.പി. അനില്‍കുമാര്‍, ടി.ജെ. വിനോദ്, അന്‍വര്‍സാദത്ത്, സണ്ണി ജോസഫ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിൽ ആരോഗ്യവകുപ്പ് ഉടൻ തുടർനടപടികളിലേക്ക് കടക്കും

0
തിരുവനന്തപുരം :​ ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിൽ അന്വേഷണം നടത്തിയ വിദഗ്ധസമിതി...

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

0
ഗാസ : ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്....

ഉത്സവത്തിനിടെ സംഘർഷം ; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു

0
കൊല്ലം : കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം....