എ.ഐ.ടി.യു.സി നേതൃത്വത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എ.ഐ.ടി.യു.സി നേതൃത്വത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന മാർച്ച് എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറാർ എം.വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ ഒന്നൊന്നായി വിറ്റുതുലക്കുകയാണെന്നും ഇതിനെതിരേ നാടാകെ പ്രതിഷേധമുയരുകയുമാണെന്നും അദ്ദേഹം പറഞ്ഞു.

നാടിന്‍റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ കൊള്ളയടിക്കുകയാണ്. വ്യോമ മേഖലയും റെയില്‍വേയും വിറ്റു തള്ളുകയാണ് കേന്ദ്രം. ഇനി വില്‍പ്പനക്കായി ഒരു പൊതുമേഖലാ സ്ഥാപനവും അവശേഷിക്കുന്നില്ലെന്നും അദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ എക്സി.അംഗം അഡ്വ.കെ.ജി രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം മുണ്ടപ്പള്ളി തോമസ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി, നേതാക്കളായ സാബു കണ്ണങ്കര, ശശി പി നായർ, റജി പി.എസ്, സുരേഷ് പി.ജി, വിജയമ്മ ഭാസ്കരൻ, ജോബി തോമസ് എന്നിവർപ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....