ആറ് മാസമായി കോർപറേഷൻ ഭരണം തകർന്നെന്നും മേയർ പരാജയമാണെന്നും കെ എസ് ശബരീനാഥൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആർ ശ്രീലേഖ രാജിവെച്ചോ എന്ന് ബിജെപി പറയണമെന്ന് കോൺഗ്രസ്. ആറ് മാസമായി കോർപറേഷൻ ഭരണം തകർന്നെന്നും മേയർ പരാജയമാണെന്നും കെ എസ് ശബരീനാഥൻ പറഞ്ഞു. കോർപറേഷൻ ഭരിക്കാൻ ബിജെപിക്ക് കഴിയുന്നില്ലെന്നും ആഭ്യന്തര കലാപം ആണ് ഇതിന് കാരണമെന്നും ശബരീനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. മേയർ കെയർ അടക്കം പദ്ധതികൾക്ക് പിന്നിൽ വൻ അഴിമതിയാണ്. നിലപാട് എടുക്കേണ്ടത് ശ്രീലേഖയാണെന്നും അവർ കൗൺസിലർ സ്ഥാനത്ത് കംഫർട്ടബിൾ ആയിരുന്നില്ലെന്നും ശബരീനാഥൻ പറഞ്ഞു. ബിജെപിക്ക് ഒരു സംസ്ഥാന അധ്യക്ഷനുണ്ടോ എന്ന് ചോദിച്ച ശബരീനാഥൻ ജനം കാണുന്നത് ഞായറാഴ്ച ജിമ്മിൽ പോകുന്ന ഫോട്ടോ മാത്രമാണെന്നും പരിഹസിച്ചു. നഗരസഭാ കൗൺസിലർ സ്ഥാനം രാജിവെച്ചതായി വാർഡ് ഗ്രൂപ്പിൽ പോസ്റ്റ് പങ്കുവെക്കുകയായിരുന്നു മുൻ ഡിജിപി ആർ ശ്രീലേഖ.

ഔദ്യോഗികമായി രാജിക്കത്ത് അവർ നഗരസഭാ സെക്രട്ടറിക്ക് കൈമാറിയില്ല. എന്നാൽ, സ്ഥാനത്ത് തുടരാൻ അസൗകര്യമുണ്ടെന്ന് കാട്ടി മേയർ വിവി രാജേഷിന് മുപ്പതാം തീയതി കത്ത് നൽകി. ഇക്കാര്യം ഇന്ന് അവർ വാർഡ് ഗ്രൂപ്പിൽ പരസ്യമാക്കുക ആയിരുന്നു. ചട്ടപ്രകാരം രാജി നൽകേണ്ടത് നഗരസഭാ സെക്രട്ടറിക്ക് ആണ്. രാജി കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി സ്ഥിരീകരിച്ചു. 2024 ൽ ബിജെപിയിൽ ചേർന്ന ശ്രീലേഖ ഏറെക്കാലമായി പല വിഷയങ്ങളിലും പാർട്ടിയുമായി അകൽച്ചയിൽ ആയിരുന്നു. ശാസ്തംമംഗലം വാർഡ് കൗൺസിലർ സ്ഥാനം ശ്രീലേഖ രാജി വെച്ചാൽ നഗരസഭാ ഭരണം പ്രതിസന്ധിയിൽ ആകും. നഗരസഭ സെക്രട്ടറിക്ക് കത്തു നൽകും മുൻപ് ശ്രീലേഖയെ അനുനയിപ്പിച്ച് ഒത്തുതീർപ്പിനാണ് ബിജെപി നീക്കം.തിങ്കളാഴ്ച്ച സംസ്ഥാന അധ്യക്ഷൻ നേരിട്ട് ചർച്ച നടത്തും.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാചരണം നടന്നു

0
പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണം...

ശബരിമല തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം : ഇടത്താവളങ്ങളിൽ ഒരുക്കങ്ങൾ തുടങ്ങിയില്ല

0
റാന്നി : മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോള്‍...

മുൻമന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്തതിനെ കുറിച്ച് അറിയില്ലെന്ന് കായിക മന്ത്രി ഒ ജെ...

0
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ...

വെള്ളപ്പൊക്ക ദുരിതാശ്വാസ സാമഗ്രികൾ അടങ്ങിയ പാക്കറ്റ് തലയിൽ വീണ് വയോധികൻ കൊല്ലപ്പെട്ടു

0
സാരൺ: ബിഹാറിലെ സാരൺ ജില്ലയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ സാമഗ്രികൾ അടങ്ങിയ പാക്കറ്റ്...